വിജയ് ദേവരകൊണ്ടയുടെ വേൾഡ് ഫെയ്മസ് ലൗവർ; മലയാളം ട്രെയിലർ
Mail This Article
വിജയ് ദേവരകൊണ്ട നായകനാകുന്ന ചിത്രം വേൾഡ് ഫെയ്മസ് ലൗവർ മലയാളം പതിപ്പിന്റെ ട്രെയിലർ എത്തി. ആന്തോളജി റൊമാന്റിക്ക് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിൽ താരം എത്തുന്നു. റാഷി ഖന്ന, ഐശ്വര്യ രാജേഷ്, കാതറീന് ട്രീസ, ഇസബെല്ല ലെയിറ്റെ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.
ക്രാന്തി മാധവാണ് വേള്‍ഡ് ഫേമസ് ലവര് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ഗീതാ ഗോവിന്ദത്തിന് പിന്നാലെ ഗോപി സുന്ദര്‍ ഇത്തവണയും വിജയ് ദേവരകൊണ്ട ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരുന്നു.
അര്ജുന് റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ താരമാണ് വിജയ് ദേവരകൊണ്ട. താരത്തിന്റെ ചിത്രങ്ങള്‍ക്ക് കേരളത്തിലും മികച്ച സ്വീകാര്യത ലഭിക്കാറുണ്ട്. വിജയ് ദേവരകൊണ്ടയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ഡിയര്‍ കോമ്രേഡ് മലയാളത്തിലും മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.