ADVERTISEMENT

മലയാളികളുടെ പ്രിയ നായികമാരാണ് മഞ്ജു വാര്യരും നവ്യ നായരും. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. വിവാഹശേഷം സിനിമ വിട്ടതാണ് രണ്ട് താരങ്ങളും. ‌‌ഇപ്പോഴിതാ ഈ രണ്ട് പേരും സിനിമയിൽ സജീവമാകുകയാണ്. ഇപ്പോഴിതാ നവ്യ നായികയാകുന്ന ഒരുത്തിയുടെ സെറ്റിൽ മഞ്ജു എത്തിയ ചിത്രങ്ങൾ വൈറലാകുന്നു.

 

manju-navya

നവ്യ തന്നെയാണ് ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.  ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യ നായർ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന ചിത്രമായ ഒരുത്തീയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയാണ്. നിങ്ങളെ ആരെങ്കിലും സന്തോഷിപ്പിച്ചാൽ അവരെ തിരിച്ചും സന്തോഷിപ്പിക്കൂ എന്ന തലക്കെട്ടിനൊപ്പമാണ് നവ്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com