ADVERTISEMENT

പുതിയ ചിത്രം ഗൗതമിന്റെ രഥത്തിനു ലഭിക്കുന്ന പ്രതികരണത്തിൽ വികാരനിർഭരമായ കുറിപ്പുമായി നായകൻ നീരജ് മാധവ്. ചിത്രത്തിന്റെ അവസാനം പ്രേക്ഷകരിൽ നിന്നും ഉയർന്ന കൈയ്യടികൾ കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയെന്ന് നീരജ് പറഞ്ഞു.

View this post on Instagram

satellite value ഇല്ലാത്ത, കുറെ നാളായി മലയാളത്തിൽ സിനിമ ചെയ്യാത്ത നടൻ, ആദ്യ സിനിമ ചെയ്‌യുന്ന പുതിയ സംവിധായാകൻ, വിശ്വസിച്ചു കാശിറക്കിയ നിർമാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കൾ! ഇന്നലെ വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്തു തിയേറ്ററിൽ ഏറ്റവും പിറകിലെ നിരയിൽ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. തീരാക്കഥ എന്ന ഗാനത്തിൽ പടം തീർന്നു End credits തുടങ്ങിയപ്പോൾ നിലയ്ക്കാത്ത കയ്യടി. സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം! നന്ദി ഒരുപാട് നന്ദി 🙏🏽 @gauthamanteradham_movie #FDFS #that_moment

A post shared by Neeraj Madhav (@neeraj_madhav) on

 

തിയറ്ററിൽ നിന്നുളള വിഡിയോയും കുറിപ്പിനൊപ്പം നീരജ് പങ്കുവച്ചു. സന്തോഷകണ്ണീരിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന സംവിധായകൻ ആനന്ദിനെയും വിഡിയോയിൽ കാണാം.

 

നീരജ് മാധവിന്റെ കുറിപ്പ് വായിക്കാം:

 

സാറ്റ്‌ലൈറ്റ് വിലയില്ലാത്ത കുറെ നാളായി മലയാളത്തിൽ സിനിമ ചെയ്യാത്ത നടൻ , ആദ്യ സിനിമ ചെയ്യുന്ന പുതിയ സംവിധായകൻ, വിശ്വസിച്ചു കാശിറക്കിയ നിർമാതാവ്, കട്ടയ്ക്ക് കൂടെ നിന്ന കുറച്ചു സുഹൃത്തുക്കൾ.

 

ഇന്നലെ വെള്ളിയാഴ്ച്ച ദിവസം ഞങ്ങളുടെ സിനിമയുടെ വിധിയും കാത്തു തിയറ്ററിൽ ഏറ്റവും പുറകിലെ നിരയിൽ ഞങ്ങളെല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. തീരാക്കഥ എന്ന ഗാനത്തിൽ പടം തീർന്നു End credits തുടങ്ങിയപ്പോൾ നിലയ്ക്കാത്ത കയ്യടി. സത്യം പറഞ്ഞാ കണ്ണു നിറഞ്ഞുപോയി, നല്ല സിനിമയെ കൈവിടാത്ത പ്രേക്ഷകരും കൂടെയുണ്ടെന്നറിഞ്ഞ വല്ലാത്ത ഒരു സന്തോഷം! നന്ദി ഒരുപാട് നന്ദി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com