ADVERTISEMENT

സോഷ്യൽ മീഡിയയിൽ വൈറലായി അരുൺ കുര്യന്റെയും ശാന്തി ബാലചന്ദ്രന്റെയും ‘സേവ് ദ് ഡേറ്റ് ചിത്രം’. ആനന്ദത്തിലൂടെ ശ്രദ്ധേയനായ അരുൺ കുര്യനും ജല്ലിക്കട്ട് നായിക ശാന്തി ബാലചന്ദ്രനുമാണ് ‘സേവ് ദ് ഡേറ്റ്’ എന്ന അടിക്കുറിപ്പോടെ ഒന്നിച്ചുള്ള ചിത്രം പങ്കുവച്ചത്. 

 

മലയാള സിനിമയിൽ ഇപ്പോൾ താരവിവാഹങ്ങളുടെ കാലമാണ്. നടൻ വിനയ് ഫോർട്ട് ഉൾപ്പടെയുളളവർ ആശംസകൾ അറിയിച്ചെത്തിയതോടെ ഇരുവരും വിവാഹിതരാകുന്നുവെന്ന വാർത്ത പരന്നു. 

 

എന്നാൽ, സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇവർ ഒപ്പിച്ചൊരു കുസൃതിപോസ്റ്റ് ആയിരുന്നു ഇത്.  'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ എന്ന സിനിമയുടെ റിലീസ് തീയതിയാണ് ‘സേവ് ദ് ഡേറ്റ്’ എന്ന രീതിയിൽ പുറത്തുവിട്ടത്. ചിത്രത്തിൽ ഇവർ ജോടികളായി അഭിനയിക്കുന്നുമുണ്ട്.

 

വിനയ് ഫോർട്ട് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം ചെയ്യുന്നത് ശംഭു പുരുഷോത്തമൻ ആണ്. ശ്രിന്ദ, അനുമോള്‍, സൈജു കുറുപ്പ്, അലന്‍സിയര്‍, ടിനി ടോം തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോമോന്‍ തോമസ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്. സ്പയർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സജ്ജു ഉണ്ണിത്താനാണ് ചിത്രം നിർമിക്കുന്നത്.

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com