ADVERTISEMENT

മറിയം വന്നു വിളക്കൂതി എന്ന സിനിമയിൽ മുഴുവന്‍ കഞ്ചാവ് മയം എന്ന വിമർശനത്തിന് മറുപടിയുമായി സംവിധായകൻ. ‘കൂട്ടിയിട്ട് കത്തിച്ചതാ, രണ്ട് ചാക്ക് ബാക്കിയുണ്ടെന്നായിരുന്നു മറുപടി. വിമര്‍ശകന്റെ കുറിപ്പ് സഹിതം പങ്കുവച്ചായിരുന്നു സംവിധായകൻ ജെനിത് കാച്ചപ്പിള്ളിയുടെ പ്രതികരണം.

 

ചിത്രത്തെ വിമർശിച്ചുള്ള കുറിപ്പ് ഇങ്ങനെ: ഈ സിനിമ മൊത്തത്തിൽ കഞ്ചാവ് മയം ആണ്. സാധാരണ നടനും നടിയും ഉപയോഗിക്കുന്നു എന്നാണ് അറിവ്, ഇത് മൊത്തത്തിൽ സംവിധായകനും നിർമാതാവും കൂടി പുകച്ചതാവാനേ വഴിയുള്ളൂ. സ്ക്രിപ്റ്റ് എഴുതിയവനെ ൈകയ്യിൽ കിട്ടിയെങ്കിൽ ഒന്ന് പൊട്ടിക്കാൻ തോന്നി. അടുത്തകാലത്തൊന്നും ഇത്തരത്തിൽ ദുരന്തം അനുഭവിച്ചിട്ടില്ല.

സംവിധായകന്റെ മറുപടിയിൽ നിർമാതാവും പ്രതികരിച്ചു. അമർ അക്ബർ അന്തോണിയിലെ രമേഷ് പിഷാരടി ചെയ്ത ‘നല്ലവനായ ഉണ്ണി’യുടെ ചിത്രം പങ്കുവച്ചാണ് സിനിമയുടെ നിർമാതാവായ രാജേഷ് അഗസ്റ്റിൻ രംഗത്തുവന്നത്.

മലയാള സിനിമയിൽ അധികം പരീക്ഷിച്ചിട്ടില്ലാത്ത അവതരണരീതി അവലംബിച്ച് കൊണ്ട് പുതുമുഖ സംവിധായകൻ ജെനിത് കാച്ചപ്പിള്ളി അണിയിച്ചൊരുക്കിയ ഫുൾ ടൈം എന്റർടെയ്നറാണ് മറിയം വന്ന് വിളക്കൂതി. സിജു വില്‍സണ്‍, ശബരീഷ്, കൃഷ്ണ ശങ്കര്‍, സേതുലക്ഷ്മി എന്നിവരാണ് ചിത്രത്തിൽ പ്രധാനതാരങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com