ADVERTISEMENT

ധ്രുവ് വിക്രമിന് സ്നേഹചുംബനം നൽകി വിജയ് സേതുപതി. തമിഴ് ചാനൽ അവാർഡിൽ മികച്ച പുതുമുഖ നടനുള്ള പുരസ്കാരം ധ്രുവ് വിക്രമിനായിരുന്നു. വിജയ് സേതുപതിയാണ് പുരസ്കാരം സമ്മാനിച്ചത്. ഈ വേളയിലാണ് ധ്രുവിന് ചുംബനം നൽകുമോ എന്ന് അവതാരകർ വിജയ് സേതുപതിയോട് ചോദിച്ചത്. മടിച്ചു നിന്ന സേതുപതിയോട് ‘കൊടുങ്ക സാർ’ എന്നുപറഞ്ഞ് ധ്രുവ് വിക്രം ആ നിമിഷം മനോഹരമാക്കിമാറ്റി.

 

ആദിത്യ വർമ എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. പത്ത് മാസത്തോളം സിനിമ പോലും വേണ്ടെന്നുവച്ച് കൂടെ നിന്ന അപ്പയ്ക്കാണ് (വിക്രം) ഈ പുരസ്കാരം സമർപ്പിക്കുന്നതെന്ന് ധ്രുവ് പറഞ്ഞു. ഒപ്പം വന്ന ചേച്ചി അക്ഷിതയ്ക്കു നന്ദി പറയാനും താരം മറന്നില്ല. ഇന്ന് ഇവിടെ വരെ എത്തിയതിൽ പ്രധാന പങ്ക് ചേച്ചിക്കാണെന്ന് ധ്രുവ് വേദിയിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com