ADVERTISEMENT

ഈ വർഷം ഏറെ പ്രതീക്ഷയോടെ മലയാളസിനിമാ പ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ് ട്രാൻസ്. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റുകൾക്കും ഗാനങ്ങൾക്കും ഗംഭീര സ്വീകരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഫഹദും നസ്രിയയും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രം അൻവർ റഷീദ് എന്റർടെയിൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് സംവിധാനം ചെയ്യുന്നു. ഏഴ് വർഷങ്ങൾക്കു ശേഷം ഒരു മുഴുനീള ചിത്രവുമായി അൻവർ എത്തുമ്പോൾ പ്രതീക്ഷകൾ വാനോളം. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രാൻസിന്റെ പോസ്റ്ററിൽ പെട്ടെന്ന് നോക്കിയാൽ കണ്ടെത്താൻ കഴിയാത്ത ഒരു ബ്രില്യൻസ്, വളരെ പ്രകടമായി തന്നെ ഒരുക്കിയിട്ടുണ്ട്. 

trance-movie

 

nazriya-trance

ഫഹദ് ഫാസിലും നസ്രിയയുമാണ് പോസ്റ്ററിൽ ഉള്ളത്. ആ ബ്രില്യൻസ് നസ്രിയയുടെ മുഖത്താണ്. നസ്രിയ വച്ചിരിക്കുന്ന കൂളിങ് ഗ്ലാസ്സിന്റെ ഒരു ചില്ല് വട്ടത്തിലും മറ്റൊന്ന് ചതുരാകൃതിയിലുമാണ്. ചിത്രത്തിൽ എസ്തെർ ലോപ്പെസ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററിൽ സിഗരറ്റുവലിച്ച് പ്രത്യക്ഷപ്പെടുന്ന നസ്രിയയുടെ ലുക്കും ഏറെ ചർച്ചയായിരുന്നു.

 

ബിജു പ്രസാദ് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. കന്യാകുമാരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഒരു മോട്ടിവേഷനല്‍ ട്രെയ്‌നറാണ് ഈ കഥാപാത്രം. ഫഹദാണ് ബിജു പ്രദാസിനെ അവതരിപ്പിക്കുന്നത്. വിവിധ ജീവിതഘട്ടങ്ങളിലെ അയാളുടെ മാനസികമായും വൈകാരികവുമായുള്ള വളർച്ചയിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്.

 

തമിഴിലെ പ്രമുഖ സംവിധായകൻ ഗൗതം മേനോൻ ഒരു പ്രധാന വേഷത്തിലെത്തുന്ന 'ട്രാൻസി'ൽ സൗബിൻ ഷാഹിർ, വിനായകൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ജിനു ജോസഫ്, അശ്വതി മേനോൻ, ശ്രിന്ദ, ധർമജൻ ബോൾഗാട്ടി, അമൽഡ ലിസ് തുടങ്ങി ഒരു വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. 

 

'ട്രാൻസി'ന്റെ തിരക്കഥ വിൻസെന്റ് വടക്കന്റേതാണ്. അമൽ നീരജ് ഛായാഗ്രഹണം. രാം ഗോപാൽ വർമയുടെ ശിവയ്ക്ക് ശേഷം (2006) മറ്റൊരു സംവിധായകനുവേണ്ടി അമൽ നീരദ് ക്യാമറ ചലിപ്പിക്കുന്നത് 'ട്രാൻസി'ന് വേണ്ടിയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com