ADVERTISEMENT

റോക്കി ഭായിയും കുറുപ്പും കണ്ടുമുട്ടിയപ്പോൾ...ദുൽഖർ സമൂഹമാധ്യമത്തിൽ പങ്കുവച്ച  ചിത്രമാണ് ഇന്റർനെറ്റിൽ തരംഗമാകുന്നത്. ചിത്രത്തിൽ ദുൽഖറിന്റെ കൂടെയുള്ളത് കെജിഎഫിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരുള്ള സൂപ്പർതാരം യഷ്. 

 

കുറുപ്പ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മംഗലൂരുവില്‍ എത്തിയപ്പോഴായിരുന്നു ഈ കൂടിക്കാഴ്ച. യഷിന്റെ ആതിഥ്യമര്യാദയിൽ നന്ദിയുണ്ടെന്നും അടുത്ത ഷെഡ്യൂളിൽ വീണ്ടും കാണാമെന്നും ദുൽഖർ പറഞ്ഞു. കെജിഎഫ് 2വിനു വേണ്ടി കാത്തിരിക്കുകയാണെന്നും ദുൽഖർ കൂട്ടിച്ചേർത്തു.

 

കേരള ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധനായ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിതം പറയുന്ന ചിത്രമാണ് കുറുപ്പ്. ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com