ADVERTISEMENT

ഒരുത്തീ സിനിമയുടെ ഷൂട്ടിനിടെ പെട്ടന്നാണ് ആ സ്ത്രീയെ നവ്യ നായർ കാണുന്നത്. നോക്കുമ്പോൾ തന്റെ അതേ വേഷം. ഉടൻ തന്നെ അവരുടെ ചിത്രവും മൊബൈലിൽ പകർത്തി. ആ സ്ത്രീയുടെ ചിത്രം നവ്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്.

 

ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം നവ്യ നായര്‍ നായികയായി എത്തുന്ന സിനിമയാണ് ഒരുത്തി. പേരു സൂചിപ്പിക്കുന്നതു പോലെ സ്ത്രീ കേന്ദ്രീകൃത കഥയാകാം ചിത്രം പറയുന്നതെന്നാണ് സൂചന. ചിത്രത്തിൽ ഏറെ ലളിതമായ വസ്ത്രങ്ങളാണ് നവ്യ ധരിക്കുന്നത്. 

 

താൻ ധരിച്ചിരിക്കുന്ന ചുരിദാറിനോട് സാമ്യമുള്ള വസ്ത്രം ധരിച്ച് ഷൂട്ടിങ് ലൊക്കേഷന് സമീപത്തുകൂടെ മുഖം മറച്ച് പോകുന്ന ഒരു സ്ത്രീയുടെ ചിത്രമാണ് നടി പേജിൽ പങ്കുവച്ചത്. 

 

എസ്. സുരേഷ് ബാബു തിരക്കഥയെഴുതിയിരിക്കുന്ന ചിത്രത്തിൽ വിനായകനും പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. വി.കെ. പ്രകാശ് ആണ് സംവിധാനം. ഇഷ്ടം എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് ചുവടുറപ്പിച്ച നവ്യ, നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാളി പ്രേക്ഷകരുടെ പ്രിയതാരമായത്.

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com