ADVERTISEMENT

പൃഥ്വിരാജും ബിജു മേനോനും ഒരു ഇടവേളക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം അയ്യപ്പനും കോശിയും മികച്ച പ്രതികരണം നേടി തിയറ്ററുകളിൽ മുന്നേറുകയാണ്. വില്ലൻ ടച്ചുള്ള കോശി കുര്യനായി പൃഥ്വിരാജ് നിറഞ്ഞാടുന്നു. താരപരിവേഷം മാറ്റിവച്ച് കഥാപാത്രമായി ജീവിക്കുന്ന പൃഥ്വിരാജിനെ അഭിനന്ദിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ്.

 

‘സൂപ്പര്‍ താരത്തില്‍ നിന്നും സൂപ്പര്‍ നടനിലേയ്ക്ക് ഇയാള്‍ നടന്നു തീര്‍ക്കാന്‍ പോകുന്ന വഴികളില്‍ നിശ്ചയമായും ഒരുപാട് അത്ഭുതങ്ങള്‍ ഇനിയും നമ്മെ കാത്തിരിക്കുന്നു.. Prithviraj Sukumaran – The man who is revving up to be a game changer..’–മിഥുൻ കുറിച്ചു

 

പൃഥ്വിരാജും ബിജുമേനോനും ഒന്നിച്ചഭിനയിച്ച അനാര്‍ക്കലി എന്ന ചിത്രത്തിനു ശേഷം സച്ചി സംവിധാനം ചെയ്ത ചിത്രമാണ് അയ്യപ്പനും കോശിയും. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്നാണ് ഈ ചിത്രം നിർമിക്കുന്നത്. അന്നാ രേഷ്മരാജന്‍, രഞ്ജിത്ത്, അനുമോഹന്‍ ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, തരികിട സാബു ഷാജു ശ്രീധര്‍ ,ഗൗരി നന്ദ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com