ADVERTISEMENT

മലയാള സിനിമാചരിത്രത്തില്‍ ഇതുവരെ വന്നിട്ടുള്ളതില്‍ ഏറ്റവും വലിയ സിനിമയാകും ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന് നടന്‍ സിദ്ദിഖ്. ചിത്രത്തില്‍ ഒരു വേഷം ചെയ്യാന്‍ സാധിച്ചതില്‍ വലിയ ഭാഗ്യമായി കരുതുന്നുവെന്നാണ് സിദ്ദിഖ് പറയുന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ചിത്രത്തില്‍ പട്ടുമരക്കാര്‍ എന്ന കഥാപാത്രമായാണ് സിദ്ദിഖ് വേഷമിടുന്നത്.

 

‘മലയാളത്തില്‍ ഇന്നുവരെ വന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ സിനിമയായിരിക്കും മരക്കാര്‍: അറബിക്കടലിന്റെ സിംഹം. ഒരുപാട് വിശാലമായ കാന്‍വാസില്‍ എടുക്കുന്ന സിനിമ. കുഞ്ഞാലി മരക്കാര്‍ എന്ന ഇതിഹാസ പുരുഷന്റെ കഥ, ഇന്ത്യയിലെ തന്നെ ഏറ്റവും അധികം ശ്രദ്ധിക്കപ്പെടുന്ന സിനിമയായാണ് പ്രിയദര്‍ശന്‍ ഷൂട്ട് ചെയ്തത്. മികച്ച സാങ്കേതിക വിദഗ്ധർ, കലാകാരന്മാർ. ഇതിലൊരു വേഷം ചെയ്യാന്‍ സാധിച്ചത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നത്. പട്ടുമരക്കാര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.’

 

‘37 വര്‍ഷമായി സിനിമയില്‍ അഭിനയിക്കുന്നു, ഓരോ ദിവസവും രാവിലെ ലൊക്കേഷനില്‍ വരുന്നു, ഷൂട്ടിങ് നടക്കുന്നു. ഞാന്‍ എന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പക്ഷേ ഈ സിനിമയില്‍ ഞാന്‍ അങ്ങനല്ല. ഓരോ ദിവസവും ഞാന്‍ സെറ്റിലെത്തുന്നത് വലിയ കൗതുകത്തോട് കൂടിയാണ്. ഓരോ സീനും എങ്ങനെ എടുക്കും എന്ന ആകാംക്ഷ. കാരണം കപ്പല്‍ മുതല്‍ കടല്‍ വരെ ഞങ്ങള്‍ ക്രിയേറ്റ് ചെയ്തിട്ടാണ് സിനിമ ഉണ്ടാക്കിയത്. ഒരോ കാര്യങ്ങളും കാണാനും പഠിക്കാനുമുള്ള അവസരം എനിക്കുണ്ടായി. ഓരോ ദിവസവും ഞാന്‍ സെറ്റില്‍ വന്ന് നോക്കും ഇതൊക്കെ എങ്ങനെ ഉണ്ടാക്കുന്നു, ഓരോ ദിവസവും കൗതുകം തോന്നും. ഒരു ഷോട്ടിന് വേണ്ടി എന്തുമാത്രം ഒരുക്കങ്ങൾ. ഇനി ഇങ്ങനെയൊരു സിനിമ ഉണ്ടാകുമോ എന്ന് സംശയം. ഒരു ഹോളിവുഡ് സിനിമ ഒരുക്കിയ പോലെയാണ് ഈ സിനിമ നമുക്ക് മുന്നിലേക്കെത്തുന്നത്. സിനിമയില്‍ ഭാഗമായത് മഹാഭാഗ്യമാണ്. മോഹൻലാൽ‍ മുതൽ പ്രഭു വരെയുള്ള വലിയ താരനിര അണിനിരക്കുന്നു. ഈ സിനിമയിൽ മോഹൻലാലിനൊപ്പം പ്രണവിനൊപ്പവും ഞാൻ അഭിനയിക്കുന്നുണ്ട്. പ്രിയന്റെ കൂടെ മൂന്നാമത്തെ സിനിമയിലാണ് ഞാൻ അഭിനയിക്കുന്നത്. ’– എന്ന് സിദ്ദിഖ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com