ADVERTISEMENT

ചില നിമിഷങ്ങൾ എന്നത്തേക്കുമായി ഫ്രീസ് ചെയ്തു സൂക്ഷിക്കാനുള്ളതാണ്. തൃശൂർ ഐനോക്സ് തിയറ്ററിലെ ടിക്കറ്റ് കൗണ്ടറിനു മുന്നിലെത്തിയ ചെറുപ്പക്കാരനെ ആർക്കുമറിയില്ലായിരുന്നു. കൗണ്ടറിലെ സ്ക്രീനിൽ ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയുടെ ടിക്കറ്റുകൾ എല്ലാ വിറ്റുതീർന്നുവെന്നു എഴുതിവച്ചിട്ടുണ്ടായിരുന്നു. 

 

anoop-sathyan-theatre

പതിവു 5 ഷോയ്ക്കു പകരം അവിടെ 9 ഷോ കളിക്കുന്നുണ്ടായിരുന്നു.  ടിക്കറ്റ് ഇല്ലെന്ന ബോർഡ് സാധാരണ നിലയിൽ നിരാശപ്പെടുത്തേണ്ടതാണ്. എന്നാൽ കൗണ്ടറിലെത്തിയ യുവാവിനെ അതു സന്തോഷിപ്പിച്ചു. അയാൾക്കു  ടിക്കറ്റ് ആവശ്യമില്ലായിരുന്നു. 

 

ടിക്കറ്റില്ലെന്നു കാണിക്കുന്ന ബോർഡുകളുടെ പടമെടുത്തുകൊണ്ടുനിന്ന ചെറുപ്പക്കാര‌നെ ചിലർ തിരിച്ചറിഞ്ഞു. സംവിധായകൻ അനൂപ് സത്യൻ! അവർ സെൽഫിയെടുക്കാൻ തുടങ്ങി. വരനെ ആവശ്യമുണ്ട് കണ്ടറിങ്ങിയ പലരും വന്ന് അഭിനന്ദിച്ചു. ഈ ചിത്രങ്ങളും വിഡിയോയും ഒരാളെ തിരിച്ചറിഞ്ഞു തുടങ്ങുന്ന നിമിഷങ്ങളുടേതാണ്. ആരുമല്ലാതെ നിന്നിടത്തുനിന്നു തിരിച്ചറിവിലേക്കു വരുന്ന നിമിഷം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com