ഡോ. പ്രവീൺ റാണ കൈപ്പുള്ളീസ് ഫിലിംസിന്റെ ബാനറിൽ പ്രവീൺ റാണ നിർമാണവും സംവിധാനവും നിർവഹിക്കുന്ന അനാൻ എന്ന ചിത്രത്തിന്റെ ആദ്യ ടീസർ ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ടീസർ ഇതിനോടകം തന്നെ 10 ലക്ഷം കാഴ്ചക്കാരുമായി മുന്നേറുകയാണ്..
1മിനുട്ട് 12സെക്കന്റ് മാത്രമുള്ള ടീസർ ആകാംഷ നിറച്ചുകൊണ്ടാണ് അണിയറ പ്രവർത്തകർ ഒരുക്കിയിരിക്കുന്നത്. പ്രവീൺ റാണ, മണികണ്ഠൻ ആർ ആചാരി, ഇന്ദ്രൻസ് എന്നിവർ പ്രാധാന പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.