ADVERTISEMENT

ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രവീണ ടണ്ടൻ വീണ്ടും തെലുങ്ക് സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നു. ബ്രഹ്മാണ്ഡചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് താരം തിരിച്ചുവരവ് നടത്തുന്നത്. ചിത്രത്തില്‍ ശക്തമായ കഥാപാത്രത്തെയാണ് രവീണ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷമാണ് രവീണ കൈകാര്യം ചെയ്യുന്നത്. രാമിക സെന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

 

‘കെജിഎഫിന്റെ കഥ എന്നെ വല്ലാതെ ആകര്‍ഷിച്ചു. പ്രശാന്ത് അതിമനോഹരമായാണ് എനിക്ക് കഥ വിവരിച്ചുതന്നത്. ചിത്രത്തിന്റെ ആദ്യഭാഗം കാണുന്നതിനുമുന്‍പേ രണ്ടാംഭാഗത്തിന്റെ കഥ എന്നോട് പറഞ്ഞിരുന്നു. രവീണ പറഞ്ഞു.

 

ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് ചിത്രത്തിലെ വില്ലൻ. ആദ്യഭാഗത്തിൽ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന കൊടുംവില്ലൻ അധീരയെന്ന കഥാപാത്രത്തെയാകും സഞ്ജയ് ദത്ത് അവതരിപ്പിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com