ADVERTISEMENT

വിവാഹവേദിയിൽ വധുവിനൊപ്പം തിളങ്ങി നിൽക്കുന്ന ഫഹദ്–നസ്രിയ താരജോടികളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ദുബായിൽ താമസിക്കുന്ന ഫിദ നസീര്‍ എന്ന സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നസ്രിയ.

 

ഗംഭീര എൻട്രിയാണ് ഇരുവരും വിവാഹച്ചടങ്ങിൽ നടത്തിയിരിക്കുന്നത്. ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചു. വധുവിനൊപ്പം നടന്നുനീങ്ങുന്ന താരദമ്പതികളെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.

meera-nandan-nazriya

 

രാജകീയമായി നടന്ന വിവാഹച്ചടങ്ങിൽ തിളങ്ങിയതും ഫഹദും നസ്രിയയും തന്നെ. നടി മീര നന്ദനും വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. 

 

വിവാഹശേഷം ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ചഭിനയിക്കുന്ന ട്രാൻസ് റിലീസിന് തയ്യാറെടുക്കുകയാണ്. അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 20ന് തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com