ADVERTISEMENT

ആട് ആദ്യ ഭാഗത്തിൽ അഭിനയിക്കാൻ മിഥുൻ മാനുവലിനോട് ചാൻസ് ചോദിച്ച് വിളിച്ച നടനാണ് സൈജു കുറുപ്പ്. എന്നാൽ ആടിൽ താങ്കൾ പറ്റിയ വേഷം ഇല്ലെന്നായിരുന്നു മിഥുന്റെ മറുപടി. പിന്നെ എങ്ങനെയാണ് അറക്കൽ അബുവായി സൈജു എത്തിയത്. ആ കഥ മിഥുന്‍ തന്നെ പറയുന്നു.

 

‘വിജയ് ബാബുവാണ് എന്റെ നമ്പർ സൈജു ചേട്ടന് കൊടുക്കുന്നത്. ആദ്യ പടം ചെയ്യുമ്പോൾ സൈജു കുറുപ്പൊന്നും നമ്മുടെ റഡാറിൽ ഇല്ല. അങ്ങനെ സൈജുചേട്ടൻ വിളിക്കുന്നു,  ‘ചേട്ടനെ സിനിമയിൽ ഉൾക്കൊള്ളിക്കണമെന്നുണ്ട്, ഇതിലെ കഥാപാത്രങ്ങളെല്ലാം ഗ്രാമീണരാണ്’ എന്നാണ് ഞാൻ മറുപടി പറഞ്ഞു.

 

‘എന്റെ മനസിലെ അറക്കൽ അബുവിന്റെ കാരക്ടറൈസേഷൻ വേറെയായിരുന്നു. സൈജുവേട്ടൻ വിളിച്ച കാര്യം ഞാൻ വിജയ് ബാബു ചേട്ടനോടു പറഞ്ഞു. ‘കുറുപ്പ് നല്ല നടനാണ്, അയാൾ കേറി വരും.’ എന്ന് അദ്ദേഹം പറഞ്ഞു.’

 

‘ഞാൻ ഇങ്ങനെ ആലോചിച്ചു, സൈജുവേട്ടന്റെ കണ്ണുകൾക്ക് ഒരു പ്രത്യേക രസമുണ്ട്. വലിയ കണ്ണുകളാണ്. ഇയാൾ ഞെട്ടുന്നതും ഉണ്ടക്കണ്ണുവച്ച് നടക്കുന്നതും നന്നായി വരാൻ ചാൻസ് ഉണ്ടെന്ന് ചിന്തിച്ചപ്പോൾ തോന്നി. അങ്ങനെ കുറച്ച് ദിവസം സൈജുവേട്ടനെ അറക്കൽ അബുവായി സങ്കൽപിച്ച് നോക്കാൻ തുടങ്ങി. ചില ആളുകളെക്കുറിച്ച് നമുക്ക് തന്നെ ഒരു തോന്നൽ ഉണ്ടാകും. ആ തോന്നലിന്റെ പുറത്താണ് ഈ കഥാപാത്രത്തെ അദ്ദേഹത്തിന് ഏൽപിക്കുന്നത്.’

 

‘അങ്ങനെ ഒരാഴ്ചയ്ക്കു ശേഷം ഞാൻ സൈജുവേട്ടനെ വിളിച്ചു. സിനിമയിൽ റോളുണ്ടെന്ന് പറഞ്ഞു. ഇദ്ദേഹം സിനിമയിൽ വന്നുകഴിഞ്ഞപ്പോൾ വളരെ പുതുമയുള്ള കഥാപാത്രമായി തോന്നുകയും ചെയ്തു.’–മിഥുൻ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com