വാലന്റൈന്‍സ് ഡേ ടിപ്‌സുമായി നടി അതുല്യ രവി; വിഡിയോ

athulya-ravi-video
SHARE

വാലന്റൈന്‍സ് ദിനത്തിൽ കാമുകിമാർക്ക് ടിപ്സുമായി തമിഴ് നടി അതുല്യ രവി. കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യാന്‍ റിഹേഴ്സല്‍ നടത്തുന്നവര്‍ക്കുള്ള ടിപ്സുമായാണ് താരം എത്തിയത്. തന്റെ രസകരമായ പ്രണയഭാവങ്ങൾ ഉള്‍പ്പെടുത്തി കൊണ്ടുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പച്ചസാരിയുടുത്ത് സുന്ദരിയായി എത്തിയിരിക്കുന്ന അതുല്യയുടെ ഭാവ പ്രകടനങ്ങൾ ആരാധകരുടെ മനസ്സ് കീഴടക്കുകയാണ്. ”കാമുകനേയോ കാമുകിയേയോ ഇംപ്രസ് ചെയ്യാനായി ഭ്രാന്തന്‍ എക്സ്പ്രഷന്‍സ് പരിശീലിക്കുന്നവര്‍ക്ക് ഇതാ കുറച്ച് പൊടിക്കൈകള്‍. വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ നിങ്ങള്‍ എത്ര പേര്‍ തയ്യാറാണ്?”–വിഡിയോയ്ക്ക് അടിക്കുറിപ്പായി നടി എഴുതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA