തമിഴ്നാട്ടിൽ ചരിത്രം രചിക്കാൻ ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ് ചെന്നൈ ചാപ്റ്റർ

chennai-chapter
SHARE

ഇന്ത്യൻ ശതകോടീശ്വരന്മാരുടെ സംഗമമായ ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ് (ഐബിസി)ന്റെ ചെന്നൈ ചാപ്റ്ററിന് ഫെബ്രുവരി 14, 2020ന് ആരംഭമായി. ദുബായ്, കേരളം, കർണാടക, ഹൈദരാബാദ് എന്നിവിടങ്ങളിലെ ഉജ്ജ്വലവിജയത്തിനുശേഷമാണ് ഐബിസിയുടെ പുതിയ ചാപ്റ്ററിന് ചെന്നൈയുടെ ഹൃദയഭാഗത്ത് തുടക്കമായിരിക്കുന്നത്. ചെന്നൈയിലെ താജ് കന്നിമരയിലാണ് പരിപാടി നടന്നത്.

തമിഴ്‌നാട്ടിൽ നിന്നുള്ള മികച്ച ശതകോടീശ്വരന്മാർ പങ്കെടുത്ത പരിപാടിയിൽ തമിഴ്‌നാട്ടിലെ മുൻനിര ബിസിനസ്സുകാർ, വനിതാ സംരംഭകർ, വളർന്നുവരുന്ന യുവ ബിസിനസ്സുകാർ എന്നിവരും പങ്കെടുത്തു. ഇതോടൊപ്പം മത്സര ഫാഷൻ ഇവന്റായ ഇൻ‌ഡിവുഡ് ഫാഷൻ പ്രീമിയർ ലീഗ്, മിസ്റ്റർ, മിസ്, മിസ്സിസ് ഇൻ‌ഡിവുഡ് എന്നിവയുടെ ഓഡിഷനും വേദിയിൽ നടന്നു. മത്സരാർത്ഥികളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും  വിദ്യാഭ്യാസ മേഖലയിലെ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിനും  എയിം‌റിയുമായി സഹകരിച്ച് നടത്തുന്ന പുരസ്കാരദാന ചടങ്ങും നടന്നു. ഇൻ‌ഡിവുഡ് എജ്യുക്കേഷണൽ എക്സലൻസ് അവാർഡ് 2020ന് അർഹത നേടിയ  വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സംഘടനകളെയുമാണ് പരിപാടിയിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചത്.

ഇന്ത്യൻ രൂപയെ ശക്തിപ്പെടുത്തുകയും ഒരു ഡോളറിന് തുല്യമാക്കുകയും ചെയ്യുക എന്ന കൂട്ടായ സ്വപ്നം സാക്ഷാത്കരിക്കുക എന്നതാണ് കൺസോർഷ്യം ലക്ഷ്യമിടുന്നത്.  ശതകോടീശ്വരന്മാർക്ക് രാജ്യത്തിന്റെ പുനർ‌നിർമ്മാണ പ്രക്രിയയിൽ‌ സഹായിക്കാൻ‌ കഴിയുന്ന നിക്ഷേപ അവസരങ്ങളിലേക്ക് ഐബിസി വഴിയൊരുക്കുകയാണ് ചെയ്യുന്നത്. രാജ്യത്തെ സമ്പന്നരായ വ്യക്തികൾ ഒറ്റക്കെട്ടായി ഇത്തരമൊരു  മഹത്തായ ലക്ഷ്യത്തിന് പ്രയത്നിക്കാനൊരുങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ കൂട്ടായ്മയാണ് ഇൻഡീവുഡ് ബില്ല്യണേഴ്സ് ക്ലബ്. 

ഏരീസ് ഗ്രൂപ്പ് സ്ഥാപകചെയർമാൻ സോഹൻ റോയിയുടെ പ്രൊജക്ട് ഇൻഡീവുഡിന്റെ ഭാഗമായാണ് ഈ ഇവന്റുകൾ നടന്നത്. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ 2016 സെപ്റ്റംബർ 24 മുതൽ 27 വരെ നടന്ന രണ്ടാം ഇൻഡിവുഡ് ഫിലിം കാർണിവലിലാണ്  ആഗോള ഇന്ത്യൻ ബില്യണേഴ്സ്  ക്ലബ് ഔദ്യോഗികമായി ആരംഭിച്ചത്. ഐബിസിയുടെ കേരളാ ചാപ്റ്ററിന്റെ ആദ്യ വാർഷിക ആഘോഷവും കഴിഞ്ഞ വർഷം കൊച്ചിയിൽ നടന്നിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA