ADVERTISEMENT

വ്യക്തിപരമായി ഒരുപാട് പ്രത്യേകതകൾ ഉള്ള ചിത്രമാണ് ലളിതം സുന്ദരമെന്ന് നടി മഞ്ജു വാരിയർ. സിനിമയുടെ പൂജ ചടങ്ങിൽ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു താരം. മഞ്ജുവിന്റെ സഹോദരൻ മധു വാരിയർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

‘എന്റെ പുതിയ സിനിമയുടെ തുടക്കമാണിന്ന്. ലളിതം സുന്ദരം എന്നാണ് ചിത്രത്തിന്റെ പേര്. എന്നെ സംബന്ധിച്ച് ഒന്നിലധികം പ്രത്യേകതകൾ ഈ ചിത്രത്തിനുണ്ട്. ഇതിന്റെ സംവിധായകൻ എന്റെ ചേട്ടനാണ്. േചട്ടന്റെ ആദ്യ സംവിധാനസംരംഭം. പിന്നെ എന്റെ ആദ്യ കൊമേർസ്യൽ ചിത്രം കൂടിയാണിത്. കണ്ണെഴുതി പൊട്ടും തൊട്ടും എന്ന ചിത്രത്തിനു ശേഷം ഞാനും ബിജു ചേട്ടനും ഒന്നിച്ച് അഭിനയിക്കുന്നു. പേരു പോലെ തന്നെ ലളിതവും സുന്ദരവുമായ സിനിമയാകും. കേരളത്തിൽ ജീവിക്കുന്നവർക്ക് പ്രത്യേകിച്ചും ഇഷ്ടപ്പെടുന്ന പ്രമേയമാണ് ചിത്രത്തിന്റേത്. അങ്ങനെയുള്ള ഒട്ടനവധി കഥാസന്ദർഭങ്ങൾ ചിത്രത്തിലുണ്ട്.’–മഞ്ജു പറഞ്ഞു.

 

വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലാണ് ഷൂട്ടിങ്ങിന് തുടക്കം കുറിച്ചത്. ചിത്രത്തിൽ മഞ്ജു വാരിയർ തന്നെയാണ് നായിക. നായകനായി ബിജു മേനോന്‍ അഭിനയിക്കുന്നു. മഞ്ജു വാരിയർ പ്രൊഡക്‌ഷൻസ് സെഞ്ച്വറിയുടെ സഹകരണത്തോടെയാണ് നിർമാണം. മഞ്ജു വാരിയർ നിർമിക്കുന്ന ആദ്യ കൊമേർസ്യൽ ചിത്രം കൂടിയാണ് ഇത്. 

 

സംഗീതം ബിജിബാൽ. ഛായാഗ്രഹണം പി. സുകുമാർ. പ്രമോദ് മോഹൻ തിരക്കഥ. ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com