ADVERTISEMENT

ജയലളിതയുടെ ജീവിതം പറയുന്ന തലൈവി സിനിമയിലെ കങ്കണ റണൗട്ടിന്റെ ഗെറ്റപ്പിനെ ചൊല്ലി വലിയ വിമർശനങ്ങൾ ഉടലെടുത്തിരുന്നു. പച്ച സാരി ചുറ്റിയുള്ള ഫസ്റ്റ് ലുക്കിൽ ജയലളിതയായുള്ള കങ്കണയുടെ രൂപത്തെ പലരും ട്രോളി. ഇപ്പോഴിതാ ഫസ്റ്റ് ലുക്കിൽ നേരിട്ട വിമർശനങ്ങൾക്ക് മറുപടിയായി തലൈവിയുടെ മുഖമായി കങ്കണ റണൗട്ട് വീണ്ടും.

 

thalavi-teaser

ജയലളിതയുടെ ജന്മദിനത്തില്‍ തന്നെയാണ് ജയലളിതയായിട്ടുള്ള കങ്കണയുടെ പുതിയ ലുക്ക്‌ പുറത്തുവിട്ടിരിക്കുന്നത്‌. ഇരുവരുടെയും ഭാവങ്ങള്‍ തമ്മില്‍ അതീവ സാദൃശ്യമുണ്ടെന്നാണ് അഭിപ്രായങ്ങള്‍ പുറത്തു വരുന്നത്.

 

എ.എല്‍. വിജയ് സംവിധാനം ചെയ്യുന്ന ‘തലൈവി’ തമിഴിലും ഹിന്ദിയിലുമായായിരിക്കും പുറത്തിറങ്ങുക. ചിത്രത്തിൽ എം.ജി.ആർ. ആയി അരവിന്ദ് സാമി എത്തുന്നു. സിനിമയിൽ രണ്ട് ഗെറ്റപ്പിലാണ് കങ്കണ എത്തുന്നത്.

 

ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം.

 

ജയലളിതയുടെ ജീവിതം പറയുന്ന രണ്ട് സിനിമകള്‍ നേരത്തേ പ്രഖ്യാപിച്ചിരുന്നു. സംവിധായകന്‍ മിഷ്‌കിന്റെ അസോസിയേറ്റ് ആയിരുന്ന പ്രിയദര്‍ശിനി സംവിധാനം ചെയ്യുന്ന 'ദി അയണ്‍ ലേഡി'യാണ് ഒന്ന്. നിത്യ മേനോനാണ് ചിത്രത്തില്‍ ജയലളിതയായി അഭിനയിക്കുന്നത്. ഗൗതം േമനോൻ ഒരുക്കിയ വെബ് സീരിസ് ക്വീൻ നേരത്തെ റിലീസ് ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com