ADVERTISEMENT

കൊറോണ വൈറസ് ലോകത്തെ ആകമാനം ഭീതിയിലാഴ്ത്തുമ്പോൾ സിനിമാലോകവും വിറങ്ങലിച്ചു നിൽക്കുകയാണ്. തിയറ്റുകൾ മുഴുവൻ അടച്ചിട്ട അവസ്ഥ. കോടിക്കണക്കിനു ബിസിനസ് ലക്ഷ്യമാക്കി വരുന്ന സിനിമകളുടെ റിലീസ് മാറ്റുകയാണ് ഒരുപോംവഴി. 

 

ബ്രഹ്മാണ്ഡ ചിത്രമായ ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് 9 റിലീസ് ഒരു വർഷത്തേയ്ക്ക് നീട്ടാൻ യൂണിവേഴ്‍സൽ സ്റ്റുഡിയോസ് തീരുമാനിച്ചു. ഈ വർഷം മെയ് 22നായിരുന്നു റിലീസ് പ്രഖ്യാപിച്ചിരുന്നത്. പുതിയ റിലീസ് അടുത്ത വർഷം ഏപ്രിൽ 2 ആണ്.

 

എ ക്വയറ്റ് പ്ലേസ് രണ്ടാം ഭാഗത്തിന്റെ റിലീസും മാറ്റി. മാർച്ച് 18 ആയിരുന്നു റിലീസ്. പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല. ജെയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ ആണ് ആദ്യം റിലീസ് മാറ്റിയ ചിത്രം. ഏപ്രിൽ പത്തിൽ നിന്നും നവംബർ 25 ലേക്കാണ് റിലീസ് മാറ്റിയത്.

 

റിലീസ് മാറ്റിയ മറ്റു സിനിമകൾ

 

ദ് ന്യൂ മൂട്ടന്റ്സിന്റെ റിലീസ് ഏപ്രിൽ മൂന്ന് എന്നുള്ളത് ഡിസ്നി മാറ്റിയെങ്കിലും പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല. സ്കാർലറ്റിന്റെ ബ്ലാക് വിഡോ ഏപ്രിൽ 24 തന്നെയാണ് റിലീസ്.

 

പീറ്റർ റാബിറ്റ് 2: ഏപ്രില്‍ 3 ൽ നിന്നും ഓഗസ്റ്റ് ഏഴിലേയ്ക്ക് മാറ്റി.

 

മുളാൻ: മാർച്ച് 27 ആയിരുന്നു റിലീസ്. പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല.

 

ആൻഡ്‌ലേർസ്: ഏപ്രിൽ 17 ആയിരുന്നു റിലീസ്. പുതിയ തിയതി പ്രഖ്യാപിച്ചിട്ടില്ല.

 

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ എഴുപതിനായിരം തിയറ്ററുകളാണ് അടഞ്ഞുകിടക്കുന്നത്. സൗത്ത് കൊറിയ, ഇറ്റലി, സിംഗപ്പൂർ, അമേരിക്ക, ഓസ്ട്രേലിയ എന്നിവടങ്ങളിലും സമാനമായ അന്തരീക്ഷമാണ്. ആഗോള കല‌ക്‌ഷനെ ബാധിക്കുമെന്ന ഭീതിയാണ് റിലീസ് നീട്ടാൻ കാരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com