ADVERTISEMENT

നടൻ സാബുമോന് മറുപടിയുമായി റിയാലിറ്റി ഷോ താരം ഷിയാസ് കരീം. ‘സാബു അണ്ണൻ എന്നെ പറ്റി ഇട്ടിരുന്ന പോസ്റ്റ് ഞാൻ കണ്ടു. എനിക്ക് സുഖം തന്നെയാണ് അണ്ണാ , അണ്ണന് നല്ല സുഖം ആണല്ലോ അത്രേം അറിഞ്ഞാൽ മതി.’–ഷിയാസ് കുറിച്ചു.

 

അയ്യപ്പനും കോശിയും സിനിമയിൽ ബിജു മേനോന്റെ തല്ലുകൊണ്ടു കിടക്കുന്ന സാബുവിന്റെ ചിത്രം പങ്കുവച്ചായിരുന്നു ഷിയാസിന്റെ മറുപടി.

 

രജിത് കുമാറിനെ സ്വീകരിക്കാൻ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ഷിയാസിനെ പരിഹസിച്ച് നടൻ സാബുമോൻ രംഗത്തെത്തിയിരുന്നു. ബിഗ്ബോസ് സീസണ്‍ ഒന്നിന് ശേഷം ഷിയാസിനെ സ്ക്രീനില്‍ കാണാന്‍ പറ്റി, സുന്ദരന്‍ ആയിരക്കുന്നു, സ്നേഹം സന്തോഷം എന്നായിരുന്നു ഷിയാസ് വിമാനത്താളത്തിലുള്ള ചിത്രം പങ്കുവച്ച് സാബുവിന്റെ കമന്റ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com