ADVERTISEMENT

‘രാപ്പകൽ വീട്ടിൽതന്നെ കുത്തിയിരുന്നതിന് അച്ഛന്റെ 'വാഴ'യായും... നാട്ടുകാരുടെ 'കോഴി'യായും അയൽക്കൂട്ടം ചേച്ചിമാരുടെ 'കഞ്ചൻ'ആയും കണക്കാക്കപ്പെട്ട എന്റെ പ്രിയ ചങ്കുകളെ... ഈ നാടിന്റെ രക്ഷകരാകാൻ കിട്ടിയ ഈ അവസരം പാഴാക്കരുത്. വീട്ടിലിരിക്കൂ, സൂപ്പർഹീറോ ആകൂ.’–സർക്കാർ നിർദേശിക്കുന്ന ലോക്‌ഡൗൺ ലംഘിക്കുന്ന ആളുകളോട് നടി അമേയ മാത്യുവിന് പറയാനുളളത് ഇതാണ്.

 

പൊതുചടങ്ങുകളും ആൾക്കൂട്ടങ്ങളും നമുക്ക് ഒഴിവാക്കാം. കേന്ദ്ര - സംസ്ഥാന നിർദേശങ്ങൾ പാലിച്ച്, ഈ മഹാമാരിക്കെതിരെ ഒറ്റകെട്ടായി നമുക്ക് പോരാടാമെന്നും താരം പറയുന്നുണ്ട്. ഇതിലും നല്ല അടിക്കുറിപ്പ് പിഷാരടി പോലും പറയില്ലെന്നാണ് പ്രേക്ഷകരുടെ കമന്റുകൾ.

 

രാജ്യത്ത് കൊറോണയെ നേരിടാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ പലരും ഈ വിലക്ക് മറികടന്ന് പുറത്തു പോകുന്നതായി വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ രസകരമായ രീതിയില്‍ ആരാധകരോട് വീട്ടിലിരിക്കാന്‍ പറയുകയാണ് നടി. തന്റേതായ ശെെലിയിലായിരുന്നു അമേയയുടെ അഭ്യര്‍ത്ഥന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com