ADVERTISEMENT

2016ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് കൊറിയന്‍ സോംബി ചിത്രം ട്രെയിൻ ടു ബുസാന്റെ രണ്ടാം ഭാഗം പെനിൻസുല ടീസർ എത്തി. ബുസാനിൽ സോംബി ആക്രമണം ഉണ്ടായി നാല് വർഷത്തിനു ശേഷമുള്ള കഥയാണ് ചിത്രം പറയുന്നത്.

 

ആദ്യ ഭാഗം ഒരുക്കിയ യോൻ സങ് ഗോ തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്. ഡോങ് വോൻ, ജുങ് ഹ്യുൻ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു. 

 

ആദ്യ ഭാഗങ്ങളിലെ കഥാപാത്രമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ലെന്നും ഇതു പറയുന്നത് മറ്റൊരു കഥയാണെന്നും സംവിധായകൻ പറയുന്നു. കഴിഞ്ഞ വർഷം ജൂണിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയിരുന്നു. 62 ദിവസം കൊണ്ടാണ് ചിത്രീകരണം പൂർത്തിയായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com