ADVERTISEMENT

കോവിഡ് 19 സൃഷ്ടിച്ച അന്ധകാരത്തെ വെളിച്ചത്തിന്റെ ശക്തി കൊണ്ട് നേരിടാന്‍ ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ വൈദ്യുതി വിളക്കുകള്‍ അണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെ പിന്തുണച്ച് മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി. ഐക്യദീപത്തിന് എല്ലാ ആശംസകളും അറിയിച്ച താരം എല്ലാവരും അതിൽ പങ്കു ചേരണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. 

 

ഫെയ്സ്ബുക്കിൽ പങ്കു വച്ച് വിഡിയോയിലൂടെയാണ് മമ്മൂട്ടി ഐക്യദീപത്തിനുള്ള ആശംസ അറിയിച്ചത്. ‘കോവിഡെന്ന മഹാവിപത്തിനെതിരെ നമ്മുടെ നാട് ഒറ്റക്കെട്ടായി ഒറ്റമനസ്സോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഇൗ സമയത്ത് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യർഥനപ്രകാരം ഞായറാഴ്ച രാത്രി 9 മണി മുതൽ 9 മിനിറ്റ് നേരം എല്ലാവരും അവരവരുടെ വീടുകളിൽ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും ആശംസകളും. ഐക്യത്തിന്റെ സാഹോദര്യത്തിന്റെയും പ്രതീകമായ ഇൗ സംരംഭത്തിൽ എല്ലാവരും പങ്കു ചേരണമെന്ന് ഞാൻ അഭ്യർഥിക്കുന്നു.’ മമ്മൂട്ടി പറഞ്ഞു. 

 

ഇതാദ്യമായാണ് മലയാളത്തിലെ ഒരു താരം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്തുണയുമായെത്തുന്നത്. കോവിഡ് 19–നെതിരായ ബോധവൽക്കര ക്യാംപെയ്നുകളിൽ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള താരങ്ങൾ സജീവമായി പങ്കെടുക്കുന്നുണ്ട്. 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com