ADVERTISEMENT

മലയാളത്തിന്റെ പ്രിയ നടൻ കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയ കുഞ്ചാക്കോയുടെയും മകനായ ഇസഹാക്കിന് ഒന്നാം പിറന്നാൾ.  പിറന്നാൾ കേക്കിനൊപ്പമുള്ള കുഞ്ഞ് ഇസയുടെ ചിത്രം പങ്കു വച്ച് കുഞ്ചാക്കോ ബോബൻ തന്നെയാണ് മകന് പിറന്നാൾ ആശംസകൾ ആദ്യം നേർന്നത്. 

 

ബൈബിളിൽ എഴുതപ്പെട്ടിട്ടുള്ള ‘നോഹയുടെ പേടകം’ എന്നതിനെ ആസ്പദമാക്കിയാണ് പിറന്നാൾ കേക്ക് ഒരുക്കിയിരിക്കുന്നത്. ഇസഹാക്കിന്റെ പേടകം എന്നാണ് കേക്കിനു പേര് നൽകിയിരിക്കുന്നതും. ലോകത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ പ്രതിനിധാനം ചെയ്യുന്നതാണ് ഇൗ കേക്കെന്നും താമസിയാതെ ഇതിനെയൊക്കെ തരണം ചെയ്യാൻ നമുക്ക് സാധിക്കുമെന്നും ചാക്കോച്ചൻ പ്രത്യാശ പ്രകടിപ്പിച്ചു. എല്ലാവരോടും സുരക്ഷിതരായി ഇൗ പ്രതിസന്ധിയെ നേരിടാനും ചാക്കോച്ചൻ ആഹ്വാനം ചെയ്യുന്നുണ്ട്. 

 

സമൂഹമാധ്യമത്തിൽ പങ്കു വച്ച് ചിത്രത്തിനു താഴെ ഇസഹാക്കിന് പിറന്നാൾ ആശംസകൾ നേർന്ന് അനവധി താരങ്ങളാണ് എത്തിയത്. അനുമോൾ, ഉണ്ണിമായ, സംയുക്ത മേനോൻ തുടങ്ങി മലയാളത്തിലെ നിരവധി സിനിമാപ്രവർത്തകർ കുഞ്ഞ് ഇസയ്ക്ക് ആശംസകൾ നേർന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com