ADVERTISEMENT

ലോക്ഡൗണില്‍ ജീവിതം വഴിമുട്ടിയവർക്കായി ബാങ്ക് ലോണെടുത്തും  സഹായിക്കുമെന്ന് നടന്‍ പ്രകാശ് രാജ്. പ്രകാശ്‌രാജ് ഫൗണ്ടേഷന്‍ നേതൃത്വം നല്‍കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ച് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

 

എന്റെ സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ ലോണെടുത്തായാലും ഞാന്‍ സഹായിക്കും. എനിക്ക് ഇനിയും സമ്പാദിക്കാം. ഇപ്പോള്‍ ഏവരും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ അല്പം മനുഷ്യപ്പറ്റാണ് ആവശ്യമെന്നു തോന്നുന്നു. നമുക്കിതിനെ ഒരുമിച്ച് നേരിടാം. പൊരുതി ജയിക്കാം.’– അദ്ദേഹം കുറിക്കുന്നു. 

 

ലോക്ഡൗണിനെത്തുടര്‍ന്നു ബുദ്ധിമുട്ടുന്ന നിരവധി കുടുംബങ്ങളെ പ്രകാശ് രാജ് സഹായിച്ചിരുന്നു. 30 ദിവസവേതനക്കാരെ തന്റെ ഫാം ഹൗസില്‍ താമസിപ്പിച്ചു.  ജനതാ കര്‍ഫ്യൂവിന് വീട്ടിലിരിക്കുക മാത്രമല്ല പ്രകാശ് രാജ് ചെയ്തത്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നവരുടെ ഭാവി ജീവിതത്തിന് വേണ്ടി തന്റെ കയ്യില്‍ ഉണ്ടായിരുന്ന സമ്പാദ്യം അദ്ദേഹം മാറ്റി വച്ചു. ദിവസക്കൂലിയില്‍ ആശ്രയിച്ച് ജീവിക്കുന്ന അവര്‍ക്ക് മുന്‍കൂറായി അദ്ദേഹം ശമ്പളം നൽകിയിരുന്നു. 

 

തന്റെ സമ്പാദ്യത്തിൽ നിന്നും , ജോലിക്കാർക്കും പ്രൊഡക്‌ഷൻ ഹൗസിലെ മറ്റു സഹപ്രവർത്തകർക്കും അടുത്ത മെയ് വരെയുള്ള സാലറിയും അദ്ദേഹം നൽകുകയുണ്ടായി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com