ADVERTISEMENT

ഒരു കാലത്ത് മലയാളികളുടെ പ്രിയ താരമായി തിളങ്ങിയിരുന്ന നടി ജ്യോതിർമയിയുടെ പുതിയ ലുക്ക് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. തല മൊട്ടയടിച്ച താരത്തിന്റെ പുതിയ ചിത്രം ഭർത്താവും പ്രശസ്ത സംവിധായകനുമായ അമൽ നീരദാണ് പങ്കു വച്ചത്.

 

‘തമസോമ ജ്യോതിർഗമയ’ എന്ന അടിക്കുറിപ്പോടെയാണ് അമൽ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ചിത്രം പങ്കു വച്ചത്. സ്വകാര്യ നിമിഷങ്ങളോ അതുമായി ബന്ധപ്പെട്ട ചിത്രങ്ങളോ അധികം പുറത്തു വിടാത്ത അമൽ തന്നെ ഇൗ വ്യത്യസ്ത ചിത്രം പോസ്റ്റ് ചെയ്തത് ആരാധകർക്കും കൗതുകമായി. എന്നാൽ ചിത്രത്തിന്റെ കമന്റുകളിൽ‌ മിക്കതും അമലിന്റെ പുതിയ ചിത്രമായ ബിലാൽ 2–വിനെക്കുറിച്ചുള്ളതാണ്. 

 

 2015 ഏപ്രിൽ 4–നാണ് അമൽ നീരദും ജ്യോതിർ‌മയിയും വിവാഹിതരാകുന്നത്. വരത്തൻ ആണ് അമൽ ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. അടുത്തിടെയിറങ്ങിയ ട്രാൻസിനായി ക്യാമറ ചലിപ്പിച്ചതും അമൽ തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com