ADVERTISEMENT

വിവാഹവിശേഷങ്ങൾ പങ്കുവച്ച് നടൻ മണികണ്ഠനും ഭാര്യ അഞ്ജലിയും. ലോക്ഡൗണിന്റെ ഭാഗമായി തുണിക്കടകൾ പൂട്ടിക്കിടന്നപ്പോൾ വിവാഹത്തിന് സാരിയും മുണ്ടും ഷര്‍ട്ടുമൊക്കെ സംഘടിപ്പിച്ചത് തന്റെ ആശാൻ രാജീവ് രവിയായിരുന്നുവെന്ന് മണികണ്ഠൻ പറഞ്ഞു. ‘വീട്ടിലും സ്റ്റോക്കുള്ള വ്യാപാരികളെ അദ്ദേഹത്തിന് അറിയാമായിരുന്നു, അവരുടെ വീട് അദ്ദേഹത്തിന്റെ വീട്ടിനടുത്തായിരുന്നു. അവിടെ നിന്നാണ് വസ്ത്രങ്ങൾ ലഭിച്ചത്. അത് വലിയ അനുഗ്രഹമായിരുന്നു. വിവാഹത്തിന് മേക്കപ്പ് ചെയ്തത് റോണക്സ് ആണ്. അങ്ങനെ ഒരുപാട് പേർ സഹായിച്ചു.’–മണികണ്ഠൻ പറയുന്നു.

 

‘മമ്മൂക്കയുടെ വിഡിയോ കോൾ വന്നപ്പോൾ സന്തോഷം കൊണ്ട് എന്താണ് പറയേണ്ടത് എന്നറിയാത്ത അവസ്ഥയായി പോയി. ലാലേട്ടൻ ആദ്യം വിളിച്ചപ്പോൾ ഞങ്ങൾ കണ്ടില്ല, വീട്ടിലാരോ ഫോണെടുത്ത് ഞങ്ങൾ തിരക്കിലാണെന്നു പറഞ്ഞു. പിന്നെ തിരിച്ചുവിളിച്ചപ്പോൾ ഒരുപാട് സ്നേഹത്തോടെയാണ് ലാലേട്ടനും ഞങ്ങളോട് സംസാരിച്ചതും ഞങ്ങളെ അനുഗ്രഹിച്ചതുമൊക്കെ.’–മണികണ്ഠൻ പറഞ്ഞു.

 

‘വിവാഹം ഇങ്ങനെ ചെറിയൊരു പരിപാടിയിൽ ഒതുങ്ങിയതിൽ വിഷമമുണ്ട്. കാരണം ഞങ്ങളുടെ വിവാഹം കാണണമെന്ന് ആഗ്രഹിച്ച ഒരുപാട് സ്വന്തക്കാർ, സുഹൃത്തുക്കൾ ഉണ്ടായിരുന്നു. മണി മാമന്റെ കല്യാണം കൂടാൻ കുഞ്ഞു ഷൂ മേടിച്ചിരുന്ന കുഞ്ഞുങ്ങൾ ഉണ്ട്. എന്നിരുന്നാലും ഈ സമയത്ത് നാടിനൊപ്പം നീങ്ങുന്നു, ഈ സാഹചര്യത്തിൽ ഒരു ൈക എനിക്കും സർക്കാരിന് കൊടുക്കാൻ സാധിച്ചു. വിവാഹമൊക്കെ നീട്ടിവച്ചാൽ ചെറിയൊരു വാക്ക് മതി നീണ്ടുപോകാനും തള്ളിപ്പോകാനും.’–മണികണ്ഠൻ പറഞ്ഞു.

 

പ്രണയവിവാഹമായിരുന്നു മണികണ്ഠന്റെയും അഞ്ജലിയുടെയും. ചെറുപ്പം മുതൽ പരിചയമുള്ള കുട്ടിയാണ് അഞ്ജലിയെന്നും മണികണ്ഠൻ പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലുമടക്കം സിനിമാലോകത്തു നിന്ന് നിരവധിയാളുകൾ വിളിച്ച് ആശംസകൾ അർപ്പിച്ചത് വലിയ സന്തോഷം നൽകിയ കാര്യമായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com