ADVERTISEMENT

അമ്മ ലിസിക്കു മാതൃദിനത്തിൽ നല്‍കിയ സർപ്രൈസിന്റെ കഥ ഓർത്തെടുക്കുകയാണ് കല്യാണി പ്രിയദര്‍ശൻ. അമേരിക്കയിൽ പഠിക്കുന്ന കാലത്താണ് സംഭവം. മാതൃദിനത്തിൽ അമ്മയുടെ പേരിൽ പൂക്കൾ അയച്ചുകൊടുക്കാനായിരുന്നു പദ്ധതി. എന്തായാലും അന്നത്തെ സർപ്രൈസോടെ കല്യാണി പിന്നെ അമ്മയ്ക്ക് പൂക്കള്‍ കൊടുത്തയച്ചിട്ടേ ഇല്ല. ആ കഥ കല്യാണി പറയുന്നു.

lissy-kalyani-1

‘അമേരിക്കയിൽ പഠിക്കുന്ന കാലത്തൊരു ദിവസം ഞാനും അനിയനും കൂടി മദേഴ് ഡെ ദിവസം അമ്മയ്ക്കു പൂക്കൾ അയച്ചൊരു സർപ്രൈസ് നൽകാൻ തീരുമാനിച്ചു.  ചെന്നൈയിലെ ഒരു ലോക്കൽ നമ്പർ വേണമെന്നതിനാൽ എന്റെയൊരു സുഹൃത്തിന്റെ നമ്പർ നൽകി. അമ്മയ്ക്കു പ്രിയപ്പെട്ട മഞ്ഞ,ഓറഞ്ചു പൂക്കൾ നൽകാനാണു പറഞ്ഞിരുന്നത്. അതുപോലെ തന്നെ ചെയ്തു.’

lissy-kalyani-2

‘പഠിക്കുന്ന സമയമായതിനാല്‍ ഫോൺ ഓഫ് ചെയ്തിരുന്നു. പിന്നീട് എടുത്തു നോക്കിയപ്പോൾ അതിൽ കുറെ തവണ സുഹൃത്തു ചെന്നൈയിൽനിന്നു വിളിച്ചതു കണ്ടു. സത്യത്തിൽ പേടിച്ചുപോയി. തിരിച്ചു വിളിച്ചപ്പോൾ അവളാകെ പരിഭ്രമിച്ചിരിക്കുന്നു. പൂക്കളുമായി ചെന്ന ആളെ അമ്മ ചീത്ത പറഞ്ഞു ഓടിച്ചുവത്രെ. എന്തിനാണെന്നറിയില്ല. ഞാൻ വേഗം അമ്മയെ വിളിച്ചു.’

lissy-kalyani-priyadarshan

‘അപ്പോഴാണ് അമ്മ അറിയുന്നതു മദേഴ്സ് ഡെ ആണെന്നും പൂക്കൾ ‍ഞങ്ങൾ അയച്ചതാണെന്നും. ആര് അയച്ചതാണെന്നു കൃത്യമായി പറയാതെ പൂക്കൾ കിട്ടിയപ്പോൾ അമ്മ കരുതി ആരോ ബോംബ് കൊടുത്തു വിട്ടതായിരിക്കുമെന്ന്.’

lissy-kalyani-3

‘പൂക്കൾ അയച്ച ആളുടെ പേരു ചോദിച്ചപ്പോൾ എന്റെ സുഹൃത്തിന്റെ പേരാണു പറഞ്ഞത്. അത് അമ്മയ്ക്കു അറിയുന്ന പേരുമായിരുന്നില്ല. അതിനു ശേഷം ഞങ്ങൾക്ക് അമ്മയ്ക്ക് പൂക്കൾ കൊടുത്തയച്ചിട്ടേയില്ല. അങ്ങനെ മദേഴ് ഡെ അമ്മ മറക്കാത്തതാക്കി തന്നു.’–കല്യാണി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com