ആ കമന്റ് ഒരു കുട്ടിയുടേത് ആയിരുന്നു, ഇനി ഈ ആഭാസം അനുവദിക്കില്ല: ശ്രിന്ദ
Mail This Article
സമൂഹമാധ്യമങ്ങളിലെ ചിത്രങ്ങളിൽ അശ്ലീല കമന്റുകൾ എഴുതി ആനന്ദം കണ്ടെത്തുന്നവർക്കെതിരെ നടി ശ്രിന്ദ. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇത് അവസാനിപ്പിച്ചേ മതിയാകൂവെന്നായിരുന്നു താരത്തിന്റെ പ്രതികരണം. ഇത്തരം ആഭാസ കമന്റുകള്‍ സഹിക്കാനാകില്ലെന്നും താരം പറഞ്ഞു.
ഇത് ശരിയല്ല. ഇതുപോലെ സംസാരിക്കുന്നത് ശരിയല്ല. ഞാന്‍ എന്ത് ധരിക്കണമെന്നുള്ളത് എന്റെ തീരുമാനമാണ്. എന്റെ പ്രൊഫെെലില്‍ മോശം ഭാഷയിലൂടെ സംസാരിക്കുന്നതും അശ്ലീലത പ്രചരിപ്പിക്കുന്നതും നിങ്ങളാണ്. ഇത് ഇനിയൊട്ടും സഹിക്കാനാകില്ല. ഇത് അവസാനിപ്പിച്ചേ മതിയാകൂ ശ്രിന്ദ പറഞ്ഞു.
‘ക്രിയാത്മതയും അഭിപ്രായവും നിലപാടുകളും അറിവുമെല്ലാം പങ്കുവയ്ക്കാനുള്ള ഇടമാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ കുറേ ആളുകള്‍ വെറുപ്പും നെഗറ്റിവിറ്റിയും പ്രചരിപ്പിക്കുവാനും ഈ ഇടം ഉപയോഗിക്കുന്നു. പൊതുവെ ഇത്തരം അശ്ലീല കമന്റുകളോട് പ്രതികരിക്കാന്‍ പോകാറില്ല, അത്തരക്കാര്‍ ശ്രദ്ധ കിട്ടാന്‍ ചെയ്യുന്നതാണെന്ന് അറിയാം. മാത്രമല്ല ഇതൊന്നും എന്നെ ബാധിക്കുകയുമില്ല’.
‘പക്ഷേ ഇത്തവണ പ്രതികരിക്കാന്‍ കാരണം മോശം കമന്റ് ചെയ്തയാളൊരു കുട്ടിയാണെന്നതിനാലായിരുന്നു. ഈ വ്യക്തി, അവന്റെ പ്രൊഫെെലില്‍ നിന്നും തോന്നുന്നതൊരു കുട്ടിയാണെന്നാണ്, വളരെ മോശമായ കമന്റുകളാണ് ചെയ്തിരിക്കുന്നത്. അത് പിന്നീട് വലിയൊരു വഴക്കും ബഹളുമായി മാറി. എനിക്ക് വേണ്ടി പിന്തുണച്ചു നിന്ന കുട്ടിയോട് നന്ദിയുണ്ട്. എന്നാൽ ഇങ്ങനല്ല മുന്നോട്ടുപോകേണ്ടത്. എന്റെ പേജിൽ ഇതുപോലുളള വെറുപ്പും അശ്ലീല കമന്റുകളുംയാതൊരു കാരണവശാലും അംഗീകരിക്കാനാകില്ല’.
‘ഞാൻ എന്തു ധരിക്കണമെന്നത് എന്റെ ചോയ്സ് ആണ്. പക്ഷേ നിങ്ങൾ ഈ പേജിലൂടെ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുന്നു. ഇനി ഒരിക്കലും ഇത് തുടരാനാകില്ല. ഇത് ഇവിടെ വച്ചു നിർത്തണം. സ്വയം ബഹുമാനിക്കാൻ പഠിക്കൂ. നല്ല കാര്യങ്ങൾ ചെയ്യൂ.’–ശ്രിന്ദ പറഞ്ഞു.