'ആ അഭിനന്ദനങ്ങൾക്കും കരുതലിനും നന്ദി'; മോഹൻലാലിന് ബെഹ്റയുടെ കത്ത്

mohanlal-behra
SHARE

ജന്മദിനത്തിൽ മോഹൻലാലിന് ആശംസ അറിയിച്ച് ഡിജിപി ലോക്നാഥ് ബെഹ്റയുടെ കത്ത്. കേരള പൊലീസിന് താരം നൽകുന്ന പിന്തുണയെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു ബെഹ്റയുടെ പിറന്നാൾ ആശംസ. 

"നിങ്ങൾ എപ്പോഴും കേരള പൊലീസിനു ഒപ്പമുണ്ടായിരുന്നു. ഇപ്പോൾ നമ്മൾ അഭിമുഖീകരിക്കുന്ന കോവിഡ് എന്ന മഹാമാരിയുടെ സാഹചര്യമായിക്കൊള്ളട്ടെ.. റോഡ് അപകടങ്ങളോ ട്രോമാ കെയറോ ഓട്ടോ–ടാക്സി ഡ്രൈവർമാരുടെ ക്ഷേമമോ ആകട്ടെ, കേരള പൊലീസിന്റെ ഒരു ഉത്തമ സുരക്ഷ അംബാസിഡർ ആയി താങ്കൾ എപ്പോഴും കേരള പൊലീസിനൊപ്പം ഉണ്ടായിട്ടുണ്ട്. കേരള പൊലീസിനു വേണ്ടി താങ്കൾ ചെയ്ത സേവനങ്ങൾ കണക്കിലെടുക്കുമ്പോൾ അങ്ങയെ ഞങ്ങളിലൊരാളായി കാണാനാണ് ഞങ്ങൾ താൽപര്യപ്പെടുന്നത്," കത്തിൽ ലോക്നാഥ് ബെഹ്റ കുറിച്ചു. 

സംസ്ഥാന പൊലീസിനു താരം നൽകുന്ന പ്രോത്സാഹനത്തിനും സഹകരണത്തിനും നന്ദി രേഖപ്പെടുത്തിയ ബെഹ്റ മോഹൻലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകളും നേർന്നു. സമൂഹമാധ്യമങ്ങളിലൂടെ കേരള പൊലീസിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ചുകൊണ്ട് താരം പങ്കുവയ്ക്കുന്ന ഓരോ വാക്കുകളും വലിയ അംഗീകാരമായി കാണുന്നുവെന്നും ബെഹ്റ കൂട്ടിച്ചേർത്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA