ADVERTISEMENT

തന്റെ സന്തതസഹചാരിയും മേക്കപ്പ്മാനുമായ ജോർജിന് പിറന്നാൾ ആശംസകളുമായി മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും. ജോർജിനൊപ്പം നിൽക്കുന്ന ചിത്രവും പിറന്നാൾ കേക്കിന്റെ ചിത്രവും പങ്കു വച്ചാണ് മെഗാസ്റ്റാർ പിറന്നാൾ ആശംസകൾ അറിയിച്ചത്. 

 

നിർമാതാവ് ആന്റോ ജോസഫ്, പ്രൊഡക്ഷൻ‌ കൺട്രോളർ ബാദുഷ, ദുൽക്കർ, ജോർജ് എന്നിവർക്കൊപ്പം നിൽക്കുന്ന ചിത്രമാണ് മമ്മൂട്ടി പങ്കു വച്ചത്. താടി വളർത്തിയ ‘ലോക്ഡൗൺ’ ലുക്കിലാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 

 

മേക്കപ്പ്മാനായ മമ്മൂട്ടിക്കൊപ്പം സിനിമയിൽ പ്രവർത്തനം ആരംഭിച്ച ജോർജ് കോട്ടയം സ്വദേശിയാണ്. നിർമാതാവ് കൂടിയായ അദ്ദേഹം 30 വർഷമായി മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com