ADVERTISEMENT

ചിയാൻ വിക്രമിനെ നായകനാക്കി  കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധ്രുവ് വിക്രമും പ്രധാന വേഷത്തിൽ എത്തുന്നു. വിക്രമിന്റെ കരിയറിലെ 60-ാമത്തെ ചിത്രം കൂടിയാണിത്. ഗാങ്‌സ്റ്റർ ഡ്രാമ ഗണത്തിൽപ്പെട്ട സിനിമ സെവൻ സ്‌ക്രീൻ സ്റ്റൂഡിയോയാണ് നിർമിക്കുന്നത്. അനിരുദ്ധാണ് സം​ഗീത സംവിധാനം.

 

ധനുഷ് നായകനാകുന്ന ജഗമേ തന്തിരം എന്ന ചിത്രത്തിനു ശേഷം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചിയാൻ 60.

 

ചിയാൻ–ധ്രുവ് കൂട്ടുകെട്ട് ഒന്നിച്ചെത്തുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകരും. തമിഴിൽ ഇതാദ്യമായാകും സൂപ്പർതാരവും മകനും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com