ADVERTISEMENT

ലോക്ഡൗൺ കാലത്തും ഫോട്ടോഷൂട്ടുകൾക്ക് അവധി കൊടുക്കാത്ത നടി അനുശ്രീയുടെ പുതിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സാരിയുടുത്ത് വെള്ളത്തിൽ നിൽക്കുന്ന ചിത്രങ്ങളാണ് കുറഞ്ഞ സമയം കൊണ്ടു തന്നെ ശ്രദ്ധിക്കപ്പെട്ടത്. 

 

‘പൊയ്കയിൽ കുളിർപൊയ്കയിൽ പൊൻവെയിൽ നീരാടുംനേരം പൂക്കണ്ണുമായി നിൽക്കുന്നുവോ തീരത്തെ മന്ദാരം..’ എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കു വച്ചത്. നിതിൻ നാരായണൻ ആണ് മനോരഹരമായ ചിത്രങ്ങൾ അനുശ്രീക്കായി പകർത്തിയത്. 

 

കഴിഞ്ഞ ദിവസം ബോൾഡ് ലുക്കിലുള്ള താരത്തിന്റെ മറ്റൊരു ഫോട്ടോഷൂട്ടും ആരാധകർ ഏറ്റെടുത്തിരുന്നു. സ്ഥിരം സങ്കൽപ്പങ്ങളെ പൊളിച്ചെഴുതാനാണ് തന്റെ ഈ ഫോട്ടോഷൂട്ടെന്ന് അന്ന് അനുശ്രീ വ്യക്തമാക്കിയിരുന്നു. അതിന്റെ പേരിൽ ഏറെ വിമർശനങ്ങളും താരം നേരിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com