കൃഷ്ണകുമാറിന്റെ പിറന്നാൾ ആഘോഷമാക്കി മക്കൾ; വിഡിയോ

krishnakumar-birthday
SHARE

നടൻ കൃഷ്ണകുമാറിന്റെ പിറന്നാൾ ആഘോഷമാക്കി മക്കൾ. അഹാന, ദിയ, ഇഷാനി, ഹൻസിക എന്നീ നാല് പെണ്മക്കൾ ചേര്‍ന്ന് മറക്കാനാകാത്ത നിമിഷങ്ങളാണ് അച്ഛനായി ഒരുക്കിയത്. പിറന്നാൾ കേക്കു മുറിക്കുന്ന വിഡിയോ തങ്ങളുടെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മക്കൾ പങ്കുവച്ചു. അമ്മ സിന്ദു കൃഷ്ണയാണ് കേക്ക് മുറിച്ച് മധുരം പങ്കിടുന്നതിന്റെ വിഡിയോ പകർത്തിയത്. 

ഇത് കൂടാതെ തങ്ങളുടെ പഴയ ചിത്രങ്ങൾ കോർത്തിണക്കി മക്കൾ അച്ഛന് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. അച്ഛനും മക്കളും ഒന്നിച്ചുള്ള ചിത്രമാണ് അഹാനയുടെ പോസ്റ്റ്. കുട്ടിക്കാലത്തെ കുസൃതി കുട്ടിയായ തന്റെയും അച്ഛന്റെയും കൂടി ഫോട്ടോയാണ് ദിയ പോസ്റ്റ് ചെയ്തത്. കുട്ടിക്കാലത്ത് അച്ഛന്റെ തോളത്തിരിക്കുന്ന ചിത്രമാണ് ഇഷാനിയുടേത്. എന്നാൽ ഇളയമകൾ ഹൻസികയുടെ വകയായുള്ള പിറന്നാൾ പോസ്റ്റ് ഒരു വിഡിയോയാണ്.

അച്ഛന്റെ കൈകളിൽ തൂങ്ങി, ആ കാലുകളിൽ ബാലൻസ് ചെയ്‌ത്‌ കൊണ്ടുള്ള ഒരു വർക്ക്ഔട്ട് വിഡിയോയാണ് ഹൻസികയുടെ പിറന്നാൾ ആശംസ. ഹൻസുവെന്ന ഹൻസികയുടെ രണ്ടാമത്തെ ചേച്ചി ദിയയാണ് ക്യാമറക്ക് പിന്നിൽ. ‌

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA