ADVERTISEMENT

അഭിനയരംഗത്തെ നീണ്ട ഇടവേളയ്ക്കു ശേഷം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയ സുരേഷ് ഗോപി തന്റെ ട്രേഡ് മാർക്കായ മാസ് ചിത്രങ്ങളിലും സ‌ജീവമാകുന്നു. തിരിച്ചു വരവിലെ ആദ്യ മാസ് ചിത്രമായ കാവൽ ടീസർ അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ജൂൺ 26–ന് പുറത്തു വിടാനാണ് അണിയറപ്രവർത്തകർ ആലോചിക്കുന്നത്. അതിനിടെ അദ്ദേഹത്തിന്റെ 250–ാം ചിത്രം തങ്ങളാണ് നിർമിക്കുന്നതെന്ന് മുളകുപാടം ഫിലിംസും അനൗൺസ് ചെയ്തു. 

 

നിതിൻ‌ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ നിർമിക്കുന്നത് ഗുഡ്‌വിൽ എന്റെർടെയിൻമെന്റ്സിനു വേണ്ടി ജോബി ജോർജാണ്. മാസ് മസാലാ ചിത്രമായ കാവലിന്റെ ടീസർ സുരേഷ് ഗോപി ആരാധകർക്ക് ആഘോഷിക്കാനുള്ളതാകും എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിന്റെ ഷൂട്ടിങ് തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ലോക്‌ഡൗൺ എത്തിയത്. 

 

സുരേഷ് ഗോപി തന്നെയാണ് തന്റെ 250–ാം ചിത്രത്തെക്കുറിച്ച് നേരത്തെ വെളിപ്പെടുത്തൽ നടത്തിയതെങ്കിലും നിർമാതാക്കളെ സംബന്ധിച്ചുള്ള വിവരം പുറത്തു വിട്ടിരുന്നില്ല. ടോമിച്ചൻ മുളകുപാടം ചിത്രം അനൗൺസ് ചെയ്തതോടെ ആരാധകർ ആവേശത്തിലാണ്. മാത്യൂസ് തോമസ് പ്ലാമൂട്ടിലാണ് ഇൗ ചിത്രം സംവിധാനം ചെയ്യുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com