ADVERTISEMENT

ലോക്ഡൗൺ മൂലം അമേരിക്കയിൽ കുടുങ്ങിപ്പോയ ഒരു കുടുംബത്തിന് നാട്ടിലേക്ക് വരാൻ വഴിയൊരുക്കി നടനും എംപിയുമായ സുരേഷ് ഗോപി. നിയമത്തിന്റെ നൂലാമാലകളിൽ പെട്ട് തിരിച്ചു പോക്ക് അസാധ്യമായപ്പോൾ താരം ഇടപെട്ട് കേന്ദ്രസർക്കാർ വഴി പ്രത്യേക ഒാർഡിനൻസ് ഇറക്കിയാണ് കുടുംബത്തെ വീട്ടിലെത്തിച്ചത്. അമേരിക്കൻ മലയാളിയായ റോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വഴിയാണ് ലോകം ഇൗ വിവരം അറിയുന്നത്. 

 

റോയ് മാത്യു ഫെയ്സ്ബുക്കിൽ കുറിച്ച കുറിപ്പ് വായിക്കാം. 

 

കാലിഫോർണിയയിലെ ലോസാഞ്ചൽസിൽ, സ്റ്റുഡന്റ് വിസയിൽ വന്ന് ജോലിയും പഠനവും ആയി ജീവിച്ചുകൊണ്ടിരുന്ന മലയാളി കുടുംബത്തിന്,  തിരിച്ചു നാട്ടിലേക്ക് പോകുവാൻ കഴിയാതെ നിയമത്തിന്റെ നൂലാമാലകളിൽ  ജീവിതം ദുരിതപൂർണ്ണമായപ്പോൾ, സഹായഹസ്തവുമായി കൂടെപ്പിറപ്പിനെപോലെ കൂടെ നിന്ന ബഹുമാന്യ എം.പി സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ.

 

അമേരിക്കയിൽ ജനിച്ച, അമേരിക്കൻ പാസ്സ്പോർട്ടിന് ഉടമയായ കുഞ്ഞിന് ഇന്ത്യയിലേക്ക് പോകുവാനുള്ള വിസ ലഭിക്കുന്നത് അസാധ്യമായി ‌വന്നപ്പോൾ, ഇന്ത്യൻ ഹോം മിനിസ്റ്റർ ബഹുമാന്യ അമിത് ഷായുമായി ബന്ധപ്പെട്ട് മണിക്കൂറുകൾക്കകം  പ്രത്യേക ഓർഡിനൻസ് പുറത്തിറക്കി യാത്ര സാധ്യമാക്കുകയായിരുന്നു. തന്നിൽ ഏല്പിച്ചിരിക്കുന്ന എം.പി എന്നുള്ള പദവി ജനങ്ങളെ സേവിക്കുക എന്നതാണെന്ന് ഒരു പ്രാവിശ്യം കൂടി തെളിയിച്ചിരിക്കുന്ന ബഹുമാന്യ സുരേഷ് ഗോപിക്ക് എല്ലാവിധ ആശംസകളും നേരുന്നു. തുടർന്നും സഹായഹസ്തവുമായി നയിക്കുവാൻ ജഗദീശ്വരൻ ആയുസ്സും ആരോഗ്യവും നല്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com