ADVERTISEMENT

ബിഗ് സ്ക്രീനിലൂടെയും മിനി സ്ക്രീനിലെയും പ്രേക്ഷകർക്ക് ഒരുപോലെ സുപരിചിതയായ നടി സ്വാസികയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. കറുത്ത സാരിയണിഞ്ഞെത്തിയ താരത്തിന്റെ ചിത്രങ്ങൾ മനോഹരമായി പകർത്തിയിരിക്കുന്നത് ഫോട്ടോഗ്രാഫർ ജോർജ്കുട്ടിയാണ്. 

 

കറുത്ത വളകളും വലിയ പൊട്ടുമൊക്കെ തൊട്ട് നാടൻ ലുക്കിലാണ് താരം എത്തുന്നത്. ചിത്രങ്ങളുടെ താഴെ ആരാധകർ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളും താരത്തിന് അനുകൂലമായുള്ളതാണ്. 

 

സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയതെങ്കിലും ടെലിവിഷൻ പരമ്പരകളാണ് സ്വാസികയ്ക്ക് ജനപ്രീതി നേടിക്കൊടുത്തത്. പൊറിഞ്ചു മറിയം ജോസ്, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തുടങ്ങിയ വിജയചിത്രങ്ങളിലും സ്വാസിക പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com