ADVERTISEMENT

ഇന്ന് 61–ാം പിറന്നാൾ ആഘോഷിക്കുന്ന സൂപ്പർ സ്റ്റാർ സുരേഷ് ഗോപിക്ക് പിറന്നാൾ സമ്മാനമായി അദ്ദേഹത്തിന്റെ ഏറ്റവും പുതിയ മാസ് ആക്‌ഷൻ  ചിത്രം കാവൽ ടീസർ അണിയറക്കാർ പുറത്തു വിട്ടു. ‘ചാരമാണെന്നു കരുതി ചികയാൻ നിൽക്കേണ്ട, കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും’ എന്ന മാസ് ഡയലോഗോടെയാണ് താരം ടീസറിൽ എത്തുന്നത്. തമ്പാൻ എന്നാണ് കഥാപാത്രത്തിന്റെ പേരെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. 

 

നിതിൻ‌ രൺജി പണിക്കർ സംവിധാനം ചെയ്യുന്ന കാവൽ നിർമിക്കുന്നത് ഗുഡ്‌വിൽ എന്റെർടെയിൻമെന്റ്സിനു വേണ്ടി ജോബി ജോർജാണ്. ചിത്രത്തിന്റെ ഷൂട്ടിങ് തീരാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ലോക്‌ഡൗൺ എത്തിയത്. കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രമായി താരം എത്തുന്ന 250–ാം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറക്കാർ ഇന്നാണ് പുറത്തിറക്കിയത്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

 

1965–ൽ പുറത്തിറങ്ങിയ ഒാടയിൽ നിന്ന് എന്ന സിനിമയിലൂടെ ബാലതാരമായാണ് സുരേഷ് ഗോപി അഭിനയരംഗത്തെത്തുന്നത്. മികച്ച നടനുള്ള ദേശീയ സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള താരം ഇപ്പോൾ രാജ്യസഭാ എംപി കൂടിയാണ്. അഭിനയരംഗത്തെ ചെറിയ ഇടവേളയ്ക്കു ശേഷം ഇക്കൊല്ലം വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മികച്ച തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com