ADVERTISEMENT

അനൂപ് മേനോൻ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന കിങ് ഫിഷിന്റെ ട്രെയിലർ എത്തി. അനൂപ് മേനോനൊപ്പം സംവിധായകൻ രഞ്ജിത്ത് മുഴുനീള കഥാപാത്രമായി എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ദശരഥ വർമ എന്നാണ് ചിത്രത്തിൽ രഞ്ജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നെയ്മീൻ ഭാസി എന്നു വിളിപ്പേരുള്ള ഭാസ്കര വർമയെ അനൂപ് മേനോൻ അവതരിപ്പിക്കുന്നു. എല്ലാ പ്രേക്ഷകരെയും രസിപ്പിക്കുന്ന മുഴുനീള എന്റർടെയ്നറായിരിക്കും കിങ് ഫിഷ്.

 

ദുർഗ കൃഷ്ണ നായികയാകുന്ന ചിത്രത്തിൽ ധനേഷ് ആനന്ദ്, ലാൽ ജോസ്, ഇർഷാദ്, നിരഞ്ജ അനൂപ്, നിസ്സ എന്നിവരും അഭിനയിക്കുന്നു. സിനിമയുടെ ചിത്രീകരണം ഈ മാസം അവസാനം ആരംഭിക്കും.

 

വി.കെ. പ്രകാശ് ആയിരുന്നു ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാൽ മറ്റൊരു ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് തിരക്കിലായതോടെ കിങ് ഫിഷ് അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ നേരത്തെ റിലീസ് ചെയ്തിരുന്നു. ഒരു രാജാവിന്റെ തോന്നിവാസങ്ങൾ’ എന്നാണ് സിനിമയുടെ ടാഗ്‌ലൈൻ.

 

റാന്നി, കുട്ടിക്കാനം, എറണാകുളം , െബംഗളൂരു, ദുബായ് എന്നിവിടങ്ങളാണ് ലൊക്കേഷൻസ്. സംഗീതം രതീഷ് വേഗ. ചിത്രത്തിലെ മറ്റുസാങ്കേതിക പ്രവർത്തകരെല്ലാം പുതുമുഖങ്ങളാണ്. ക്യാമറ മഹാദേവൻ തമ്പി. കലാസംവിധാനം ദുന്ദു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com