ADVERTISEMENT

നടി വനിതാ വിജയകുമാറിന്റെ ഭർത്താവ് പീറ്റർ പോളിനെതിരെ ആദ്യഭാര്യ രംഗത്ത്. പീറ്ററുമായി അകന്നു കഴിയുന്ന ആദ്യ ഭാര്യ എലിസബത്ത് ഹെലൻ ചെന്നൈ വടപളനി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. വനിതയുടെ മൂന്നാമത്തെ വിവാഹമായിരുന്നു ഇത്. 

 

പീറ്റർ പോളുമായുള്ള വിവാഹത്തിൽ തനിക്ക് രണ്ടു കുട്ടികളുണ്ടെന്നും ചില അഭിപ്രായ ഭിന്നതകളുടെ പേരിൽ കഴിഞ്ഞ ഏഴു വർഷങ്ങളായി പിരിഞ്ഞു താമസിക്കുകയാണെന്നും പരാതിയിൽ പറയുന്നു. 

 

ഔദ്യോഗികമായി വിവാഹമോചനം നേടാതെയാണ് പീറ്റർ വനിതയെ വിവാഹം ചെയ്തതെന്ന് ഇവർ പറയുന്നു. പരാതിയുടെ മേൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ബോളിവുഡ്, ഹോളിവുഡ്, തമിഴ് സിനിമാ മേഖലകളിൽ സജീവമായ വി.എഫ്.എക്സ്. ഡയറക്‌ടറാണ്‌ പീറ്റർ. നടൻ വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത അച്ഛനമ്മമാരുടെ വിവാഹദിനത്തിലാണ് തന്റെ വിവാഹവും നടത്തിയത്

 

വനിത രണ്ടുതവണ വിവാഹിതയായെങ്കിലും ഈ ബന്ധങ്ങൾ വിവാഹമോചനത്തിൽ കലാശിക്കുകയായിരുന്നു. തന്റെ കുട്ടികൾക്കൊപ്പമാണ് വനിത മൂന്നാം വിവാഹത്തിനെത്തിയത്. 

 

1995ലാണ് വനിത അഭിനയ രംഗത്തേക്ക് എത്തുന്നത്. ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ ആയിരുന്നു നടി അഭിനയ ജിവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട തമിഴിലും തെലുങ്കിലും തിളങ്ങിയ താരം മലയാളത്തിലും സാന്നിധ്യം അറിയിച്ചു. ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ എത്തിയത്. 1999ല്‍ പുറത്തിറങ്ങിയ ദേവി എന്ന ചിത്രത്തിന് ശേഷം സീരിയലുകളില്‍ സജീവമായി നടി പിന്നീട് ടിവി ഷോകളിലും നിറഞ്ഞ് നിന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com