മലയാളി നടി കാർത്തിക നായർക്ക് വൈദ്യുതി ബിൽ ഒരു ലക്ഷം

karthika-nair
SHARE

തനിക്ക് ലഭിച്ച വൈദ്യുതി ബില്ലിലെ തുക കണ്ട് ഞെട്ടി മലയാള നടി കാർത്തിക നായർ. ആയിരങ്ങൾ ബിൽ തുകയായി വന്നത് കണ്ട് പൊതുജനം അമ്പരന്നുവെങ്കിൽ കാർത്തികയ്ക്ക് വന്ന ബിൽ തുക കേട്ടാൽ ആർക്കും ഷോക്ക് ആവും. ഒരു ലക്ഷത്തോളം രൂപയാണ് കാർത്തികയ്ക്ക് വന്ന വൈദ്യുതി ബിൽ. ബിൽതുക കണ്ട പാടെ തനിക്കുണ്ടായ ഞെട്ടൽ കാർത്തിക ഒരു ട്വീറ്റിൽ പ്രകടിപ്പിച്ചു.

മുംബൈയിലെ വീട്ടിലേക്ക് അദാനി ഇലെക്ട്രിസിറ്റി മുംബൈയുടെ ബില്ലിലാണ് ഭീമമായ തുക ഉണ്ടായിരുന്നത്. ഇത് ഭക്ഷണം കഴിച്ച ഹോട്ടൽ ബില്‍ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നുവെന്നും, സ്വന്തം വീട്ടിലേക്കാണ് ഇത് വന്നതെന്നും പറഞ്ഞ കാർത്തിക തന്റെ അമ്പരപ്പ് മറച്ചുപിടിച്ചില്ല. മീറ്റർ റീഡിങ് എടുക്കാതെയാണ് ബിൽ നൽകിയതെന്ന് കാർത്തിക പരാതിപ്പെടുന്നു.

‘മുംൈബയിൽ അദാനി ഇലക്ട്രിസിറ്റി എന്ത് അഴിമതിയാണ് നടത്തുന്നത്. ജൂണിലെ എന്റെ വൈദ്യുതി ബിൽ ഒരു ലക്ഷം. അതും അവരുടെ കണക്കിൽ. എന്റെ മീറ്റർ റീഡിങ് പോലും നോക്കിയിട്ടില്ല.’–കാർത്തിക ട്വീറ്റ് ചെയ്തു

karthika-nair-adani

കാർത്തികയുടെ ട്വീറ്റിന് അദാനി ഇലക്ട്രിസിറ്റി മറുപടി നൽകുന്നുണ്ട്. അക്കൗണ്ട് നമ്പറും കോൺടാക്ട് വിവരങ്ങളും തങ്ങൾക്ക് കൈമാറാൻ ഇവർ നിർദ്ദേശിക്കുന്ന റിപ്ലൈ ട്വീറ്റിൽ പറയുന്നു. ഇത്രയും തുക വന്നത് പരിശോധിക്കാമെന്നുള്ള ഉറപ്പുമുണ്ട്.

karthika-nair-family

സിനിമയിൽ നിന്നും ബിസിനസ്സിലേക്ക് തിരിഞ്ഞ കാർത്തിക ഇപ്പോൾ പ്രമുഖ ഹോട്ടൽ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടറാണ്.  മുൻകാല നടി രാധയുടെ മകളായ കാർത്തിക മലയാളത്തിൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. സംവിധായകൻ സന്തോഷ് ശിവനായിരുന്നു ഇതിലെ നായകൻ. ശേഷം 'കമ്മത്ത് ആൻഡ് കമ്മത്ത്' സിനിമയിലും നായികാ വേഷം ചെയ്തു. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായിരുന്നപ്പോഴാണ് കാർത്തിക വ്യവസായ രംഗത്തേക്ക് തിരിഞ്ഞത്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA