ADVERTISEMENT

ലോക്ഡൗണിനു ശേഷം ചിത്രീകരണം പുനരാംഭിച്ച്, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ പൂർത്തീകരിച്ച മലയാള ചിത്രമെന്ന ക്രെഡിറ്റുമായി ലാൽ, മകൻ ലാൽ ജൂനിയർ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത സുനാമി.  പന്ത്രണ്ടു ദിവസം ബാക്കി നിൽക്കെയാണ് ലോക്ഡൗൺ കാരണം ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് നിർത്തിവയ്‌ക്കേണ്ടിവന്നത്. ഇരട്ടിയിലധികം പേർ വേണ്ടിടത്താണ് കേവലം 50 പേരെക്കൊണ്ട് ചിത്രം പൂർത്തിയാക്കിയതെന്ന് ലാൽ പറയുന്നു. ഈ ചിത്രത്തിനായി ഒപ്പം നിന്ന എല്ലാവർക്കും ലാൽ നന്ദി അറിയിക്കുന്നു.

 

ലാലിന്റെ കുറിപ്പ് വായിക്കാം:

View this post on Instagram

Tsunami - Pack Up A Lal & Junior Cinema #malayalamcinema

A post shared by LAL (@lal_director) on

 

അങ്ങനെ പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും ഒടുവിൽ ഇന്ന് ഞങ്ങൾ സുനാമി എന്ന ഞങ്ങളുെട സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കുകയാണ്. 2020 ഫെബ്രുവരി അവസാനം തൃശൂരിൽ ഷൂട്ടിങ് ആരംഭിക്കുമ്പോൾ ഞങ്ങളുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ടായിരുന്നത് മാർച്ച് അവസാനം വരെ നീണ്ട് നിൽക്കുന്ന വേണ്ടപ്പെട്ട കുറേപേർ ഒന്നിച്ചുള്ള ഒരു ആഘോഷം എന്നതായിരുന്നു.

 

പക്ഷേ അപ്രതീക്ഷിതമായി വന്ന കൊറോണ വൈറസിന്റെ ആഘാതം ഈ ലോകത്തെ തന്നെ പ്രതിസന്ധിയുടെ ഇരുട്ടിലേയ്ക്കു തള്ളിവിട്ടപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കാനേ ഞങ്ങൾക്കും കഴിഞ്ഞുള്ളൂ. അങ്ങനെ ഷൂട്ടിങ് തീരാൻ 12 ദിവസം ബാക്കി നിൽക്കേ മാർച്ച് പകുതിയോടെ ഞങ്ങൾ സുനാമിയുടെ ചിത്രീകരണം നിർത്തിവച്ചു. പിന്നീട് നടന്നതും സംഭവിച്ചതുമെല്ലാം നമ്മൾ ഓരോരുത്തർക്കും അറിയാവുന്നതാണ്.  പക്ഷേ ഒന്നും എവിടെയും അവസാനിക്കുന്നതല്ലല്ലോ, അതും സിനിമ. തിരിച്ചടികൾക്കും പ്രതിസന്ധികൾക്കും ഇടയിൽ നിന്ന് പോരടിച്ചു തന്നെയാണ് എന്നും സിനിമ വിജയക്കൊടി പാറിച്ചിട്ടുള്ളത്. 

 

ആ ധൈര്യത്തിൽ നിന്നു കിട്ടിയ ചങ്കൂറ്റം കൊണ്ടുതന്നെയാണ് കോറോണ ഭീതി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ തന്നെ സർക്കാർ നിർദേശങ്ങൾ പാലിച്ചുകൊണ്ട് വീണ്ടും ഷൂട്ടിങ് പുനരാരംഭിക്കാൻ ഞങ്ങൾ തയ്യാറായതും. വാക്കുകളിൽ ഒതുക്കുന്നില്ല, എല്ലാവരോടും ഉള്ള കടപ്പാടും നന്ദിയും ആശയക്കുഴപ്പങ്ങളുടെയും ഭീതിയുടെയും നിഴലിൽ നിൽക്കുന്ന ഈ സമയത്ത് സ്വന്തം കുടുംബത്തെ വിട്ടു മാറിനിന്ന് വന്ന് ഈ സിനിമയ്ക്കു വേണ്ടി രാപ്പകലുകൾ അധ്വാനിച്ചതിന്, നൂറോ നൂറ്റിയൻപതോ പേർ ചേർന്ന് ചെയ്യേണ്ട ജോലികൾ വെറും അമ്പത് പേരായി ചേർന്ന് നിന്നു ചെയ്ത് തീർത്ത് ചരിത്രം സൃഷ്ടിച്ചതിന്. നന്ദി , നന്ദി, നന്ദി.

 

ഇതൊരു തുടക്കം ആവട്ടെ, ഏത് മഹാമാരിക്കു മുന്നിലും തളരാെത, തോറ്റുകൊടുക്കാത്ത അധ്വാനത്തിന്റെ വിലയറിയുന്ന ഒരു സമൂഹത്തിന്റെ തുടക്കം. പ്രതീക്ഷകളോടെ ടീം സുനാമി.’

 

ബാലു വർഗീസ്‌ നായക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ്‌ കൃഷ്ണ എന്നിവർ മറ്റ്‌ പ്രധാന വേഷങ്ങളിൽ എത്തുന്നു. ലാൽ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ലാലിന്റെ മരുമകൻ അലൻ ആന്റണിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com