ADVERTISEMENT

മരുമകൻ ദിവ്യദർശന് ‘ഗുലുമാൽ പണി’ കൊടുത്ത് മുകേഷ്. താരങ്ങൾക്ക് ഫോൺകോളുകളിലൂടെ പണികൊടുത്ത് പറ്റിക്കുന്ന അനൂപ് പന്തളത്തിന്റെ സഹായത്തോടെയായിരുന്നു മുകേഷ് തന്റെ അനന്തരവനെ പറ്റിച്ചത്.

 

‘ദിവ്യദർശൻ എഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഒരു ചാനൽ അതിന്റെ സാറ്റ്‍ലൈറ്റ് എടുത്തിരുന്നു. ഇതെല്ലാം എന്നോടും നാട്ടുകാരോടും ഭയങ്കര പൊങ്ങച്ചത്തോടെയാണ് പറഞ്ഞത്. സാറ്റ്‌ലൈറ്റ് എടുത്ത അന്ന് ബലൂണിൽ കയറി മുകളിലോട്ട് പോയതാ, ഇതുവരെ താഴോട്ട് ഇറങ്ങിയിട്ടില്ല. എന്നോടുള്ള ബഹുമാനം വരെ കുറഞ്ഞു. അതുകൊണ്ട് ചെറിയൊരു പാഠം പഠിപ്പിച്ച് ബലൂണിൽ നിന്നും താഴെ ഇറക്കാനാണ് ഇങ്ങനെ ചെറിയൊരു പണി.’–മുകേഷ് പറയുന്നു.

 

ഹ്രസ്വചിത്രത്തിന്റെ ടീസർ കണ്ട് പുതിയ സിനിമയെക്കുറിച്ച് സംസാരിക്കാൻ മൃണാൾ മങ്കട എന്ന നിർമാതാവായാണ് അനൂപ് വിളിക്കുന്നത്. ഇങ്ങനെയൊരു നിർമാതാവ് വിളിക്കുന്ന കാര്യം മുകേഷ് തന്നെയാണ് ദിവ്യദർശനോട് പറയുന്നത്.

 

അങ്ങനെ ‘മൃണാൾ’ വിളിക്കുന്നു. വളരെ ആകാംക്ഷയോടെയാണ് ദിവ്യദർശൻ സംസാരിക്കുന്നത്. പക്ഷേ മൃണാളിന് വേണ്ടത് അശ്ലീല സിനിമയായിരുന്നു. സിനിമയുടെ പേര് ‘താലോലക്കുരുവി’. അവസാനനിമിഷമാണ് തന്നെ പറ്റിക്കുകയാണെന്ന് ദിവ്യദർശനു മനസിലാകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com