ADVERTISEMENT

കപ്പേള സിനിമയിൽ പ്രേക്ഷകർ ശ്രദ്ധിക്കാതെ പോയ ചില കാര്യങ്ങൾ വിശദീകരിച്ചു തരുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയാകുന്നു. സംവിധായകൻ മുസ്തഫയുടെ ബ്രില്യൻസ് എന്നു വിശേഷിപ്പിക്കാവുന്ന നിരവധി കാര്യങ്ങൾ വിഡിയോയിലൂടെ നമുക്ക് പറഞ്ഞു തരുന്നു.

ലോക്ഡൗൺ കാലത്തിനു തൊട്ടുമുമ്പ് തിയറ്ററുകളിലെത്തി അർഹിച്ച വിജയം നേടാതെ പോയ സിനിമയാണ് കപ്പേള. പിന്നീട് ഓൺലൈൻ റിലീസ് വന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രശംസകളായിരുന്നു സമൂഹമാധ്യമങ്ങളിൽ നിറയെ.

സിനിമയിലെ റോയിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ ചർച്ച. റോയി സദാചാരവാദിയാെണന്നായിരുന്നു ഒരു കൂട്ടരുടെ അഭിപ്രായം. എന്നാൽ അതിന്റെ സത്യാവസ്ഥ ഇങ്ങനെ: വിഷ്ണുവിന്റെ ഫോൺ കളഞ്ഞുകിട്ടുന്ന റോയിക്ക് ആദ്യം വരുന്ന കോൾ ജെസിയുടേതാണ്. പിന്നീട് വരുന്നത് സെലീനയുടേതും. ജെസിയെ പ്രണയം നടിച്ച് നശിപ്പിച്ച് മംഗലാപുരത്തിനു കടത്തണമെന്ന് സെലീന ഫോണിലൂടെ പറയുന്നത് റോയി കേൾക്കുന്നു. ഇത് അറിഞ്ഞുകൊണ്ട് തന്നെയാണ് റോയി ഫോൺ തിരിച്ച് വിഷ്ണുവിനു കൊടുക്കുന്നതും.

തുടർന്ന് സത്യം എന്തെന്നറിയാൻ റോയി ഇവരെ പിന്തുടരുന്നു. ഇതിനിടെ തന്റെ കൂട്ടുകാരി ആനിയെ വിളിച്ച് റോയി തന്റെ സംശയം പറയുന്നു. ആനിയുടെ നിർദേശ പ്രകാരമാണ് ജെസിയെ വിഷ്ണുവിൽ നിന്നും രക്ഷിക്കാൻ റോയി തീരുമാനിക്കുന്നത്.

പലപ്പോഴും വാർത്തകളിൽ നിറയുന്ന ചെറിയ ചില സംഭവങ്ങളെ കോർത്തിണക്കി ആവിഷ്കരിച്ച ചിത്രമാണ് കപ്പേള. ഒരു റോങ് നമ്പർ ഫോൺ കോൾ, അതിൽ നിന്നും ഉടലെടുക്കുന്ന പ്രണയം. ഒന്നും അത്ര അസാധാരണവും അല്ല ഇപ്പോൾ.

ഈ ഫോൺ വിളികളും പ്രണയവും നമുക്ക് പരിചയപ്പെടുത്തി തരുന്നത് മൂന്ന് കഥാപാത്രങ്ങളെ. ജെസി,വിഷ്ണു,റോയ്. ഇവർ തങ്ങളുടെ ജീവിതത്തിൽ ഒരിക്കൽ കണ്ടു മുട്ടേണ്ടി വരുന്നു. ഇതാണ് കപ്പേളയുടെ കഥ.

ധാരാളം സംവാദങ്ങൾക്കു തുടക്കം കുറിക്കുന്ന പ്രമേയം ആണ് ചിത്രത്തിന് ഉള്ളത്. ചിത്രവുമായി ബന്ധപ്പെട്ട് വിമർശനങ്ങളും ധാരാളം ഉണ്ടായി. കപ്പേള ഇപ്പോഴത്തെ സമൂഹത്തിൽ പ്രസക്തമായ ഒരു കഥയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com