ADVERTISEMENT

മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാലിന്റെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ദിവസം. കുടുംബവും സുഹൃത്തുക്കളും ആരാധകരുമെല്ലാം ചേർന്ന് ആഘോഷപൂർവം തന്നെ പ്രണവിന്റെ ജന്മദിനമാഘോഷിക്കുകയും ചെയ്തു. ഇപ്പോഴിതാ, പ്രണവിന് വൈകിയ പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് അഭിനേത്രിയും പ്രണവിന്റെ കളിക്കൂട്ടുകാരിയും കുടുംബസുഹൃത്തുമായ കല്യാണി പ്രിയദർശൻ. പ്രണവിന് ആശംസകൾ നേരുന്നില്ലേ എന്നു ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ഈ കുറിപ്പെന്ന് കല്യാണി പറയുന്നു.

 

‘എനിക്കറിയാം നീ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെന്ന്, അതുകൊണ്ട് തന്നെ ഇത് കാണാനും സാധ്യതയില്ലെന്ന്. എന്തുകൊണ്ടാണ് പ്രണവിനെ വിഷ് ചെയ്യാത്തത് എന്നു നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നവർ അറിയാനാണ് ഇത്. ഞാൻ നിനക്ക് ആശംസകൾ നേർന്നിട്ടുണ്ടെന്ന് അറിയാൻ. ജന്മദിനാശംസകൾ.’

 

ഈ ചിത്രത്തിലുള്ളതിനേക്കാൾ ഏറെ നീ വലുതായി. പക്ഷേ നീ വളരെ കൂൾ ആണെന്ന് ഞങ്ങൾ കുട്ടികൾ കരുതിയിരുന്ന കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാമെന്ന് കരുതി. പക്ഷേ ദൗർഭാ​ഗ്യവശാൽ ഇത്രയും വർഷം കൊണ്ട് നമ്മൾ ഏറെ അറിവുള്ളവരായി മാറി. നിന്നെ വീണ്ടും സെറ്റിൽ കാണാൻ കാത്തിരിക്കാൻ വയ്യ". പ്രണവിനും സഹോദരി വിസ്മയയ്ക്കും ഒപ്പമുള്ള കുട്ടിക്കാല ചിത്രം പങ്കുവച്ച് കല്യാണി കുറിച്ചു.

 

കളിക്കൂട്ടുകാരാണ് കല്യാണിയും പ്രണവും. മാതാപിതാക്കളുടെ പാത പിന്തുടർന്ന് ഇരുവരും സിനിമയിലെത്തിയതോടെ കല്യാണിയും പ്രണവും വെള്ളിത്തിരയിൽ ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മരക്കാർ. വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ഹൃദയം എന്നീ ചിത്രത്തിലും കല്യാണിയും പ്രണവുമാണ് ജോഡികളായി എത്തുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com