ADVERTISEMENT

പിറന്നാൾ ദിനത്തിൽ മലയാളത്തിന്റെ പ്രിയ താരം ദുൽഖർ സൽമാന് സമ്മാനമായി കുറുപ്പ് പ്രമോ വിഡിയോ. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘കുറ‍ുപ്പ്’ എന്ന ബിഗ് ബജറ്റ് ചിത്രം കഴിഞ്ഞ മെയ് മാസം റിലീസ് ചെയ്യേണ്ടതായിരുന്നു. കേരളത്തെ വിറപ്പിച്ച സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപ്പുള്ളിയെക്കുറിച്ചുള്ളതാണ് ഇൗ സിനിമ. വളരെ സ്റ്റൈലിഷ് ലുക്കിലാണ് താരം പ്രമോ വിഡിയോയിൽ നിറഞ്ഞു നിൽക്കുന്നത്. 

 

ദുൽഖർ സൽമാന്റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയുടെ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രൻ. നിമിഷ് രവി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ഒരു നിർമാതാവും ദുൽഖർ തന്നെയാണ്. വിനി വിശ്വലാൽ ക്രിയേറ്റീവ് ഡയറക്ടറായ ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് വിവേക് ഹർഷനാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com