ADVERTISEMENT

മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ‘നാട്ടിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്നാണ് ദുൽഖറിനൊപ്പം കേക്ക് പങ്കു വയ്ക്കുന്ന മുള്ളചിത്രം പങ്കു വച്ച് പൃഥ്വി കുറിച്ചത്. പൃഥ്വിയും സുപ്രിയയും ഒന്നിച്ചാണ് താരത്തിന് പിറന്നാൾ ആശംസകൾ നേരാനെത്തിയത്. 

 

ദുൽഖറിനും ഭാര്യ അമാലിനും പൃഥ്വിക്കും ഒപ്പം നിൽക്കുന്ന കുടുംബചിത്രം പങ്കു വച്ചാണ് സുപ്രിയ താരത്തിന് ആശംസകൾ നേർന്നത്. സിനിമയിലെ വളരെ അടുത്ത സുഹൃത്തുക്കളാണ് പൃഥ്വി‍യും ദുൽഖറും. കഴിഞ്ഞ ദിവസങ്ങളിലാണ് മമ്മൂട്ടിയുടെ പുതിയ വീട്ടിൽ  സന്ദർശനത്തിനെത്തിയ പൃഥ്വിയുടെ ചിത്രങ്ങൾ വൈറലായത്. ഇതു കൂടാതെ പൃഥ്വിയും ദുൽഖറും തങ്ങളുടെ ആഡംബര കാറുകളിൽ നടത്തിയ യാത്രയുടെ വിഡിയോയും വൈറലായത് അടുത്തിടെ തന്നെ.  

 

ഇന്ന് 34 വയസ്സ് തികയുന്ന ദുൽഖറിന് ആശംസകളുമായി നിരവധി താരങ്ങളും ആരാധകരുമാണ് രംഗത്തെത്തിയിരിക്കുന്നത്. കോവിഡ് കാലമായതിനാൽ ആഘോഷങ്ങൾക്ക് വിലക്കുണ്ടെങ്കിലും സന്നദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് താരത്തിന്റെ പിറന്നാൾ കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com