ADVERTISEMENT

ഇന്നു ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയ യുവതാരം ദുൽഖർ സൽമാന് പിറന്നാൾ ആശംകളുമായി സൂപ്പർ താരം സുരേഷ് ഗോപി. സമൂഹമാധ്യമത്തിലാണ് ദുൽഖറിന് ആശംകൾ നേർന്ന് താരം കുറിപ്പിട്ടത്. 

‘പിറന്നാൾ ആശംസകൾ പ്രിയ ചാലു. നിന്റെ കൂടെയുള്ള ജോലി പൂർണമായും എനിക്കിഷ്ടമായിരുന്നു. സന്തോഷം നൽകിയ ആ അനുഭവത്തിനു നന്ദി.’ ദുൽഖറിനൊപ്പമുള്ള ചിത്രം പങ്കു വച്ച് സുരേഷ് ഗോപി കുറിച്ചു. നേരത്തെ പൃഥ്വിരാജ്, അജു വർഗീസ് തുടങ്ങി നിരവധി താരങ്ങളാണ് ദുൽഖറിന് ആശംസകൾ നേർന്ന് രംഗത്തെത്തിയത്. 

കോവിഡ് കാലമായതിനാൽ ആഘോഷങ്ങൾക്ക് വിലക്കുണ്ടെങ്കിലും സന്നദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് താരത്തിന്റെ പിറന്നാൾ കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com